മോശം പെരുമാറ്റം: ഇന്ത്യൻ കാണികൾക്കെതിരെ ഐസിസിക്ക് പരാതി നൽകി പാക് ക്രിക്കറ്റ് ബോർഡ്

മത്സരത്തിനിടെ പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാൻ പുറത്തായപ്പോൾ ചില കാണികൾ ജയ് ശ്രീരാം മുഴക്കുന്ന വീഡിയോ വൈറലായിരുന്നു

Update: 2023-10-18 11:37 GMT
Advertising

ഏകദിന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിലടക്കം നടന്ന വിവിധ സംഭവങ്ങളുടെ പേരിൽ ഐസിസിക്ക് പരാതി നൽകി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഒക്‌ടോബർ 14ന് അഹമ്മദാബാദിലെ മത്സരത്തിൽ പാക് സംഘത്തിനെതിരെ ഇന്ത്യൻ കാണികൾ മോശമായി പെരുമാറിയതിനെതിരെ പരാതി നൽകിയതായി പിസിബി എക്‌സിൽ അറിയിച്ചു.

മത്സരത്തിനിടെ പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാൻ പുറത്തായപ്പോൾ ചില കാണികൾ ജയ് ശ്രീരാം മുഴക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ താരം പ്രതികരിക്കാതെ നടന്നുനീങ്ങുകയായിരുന്നു. ടോസിനിടെ ബാബർ അസം സംസാരിക്കുമ്പോൾ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.

പാകിസ്താൻ മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വിസ വൈകിപ്പിച്ചതിനെതിരെയും പരാതി നൽകിയതായി പിസിബി മീഡിയ ട്വീറ്റ് ചെയ്തു. പാക് ആരാധകർക്ക് വിസ നയമില്ലാത്തതും പരാതിയിൽ ചൂണ്ടിക്കാട്ടിയതായി അറിയിച്ചു.

ഒക്‌ടോബർ 14ന് ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയിരുന്നു അയൽക്കാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം 42.5 ഓവറിൽ 191 ഓൾഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്ത് വിജയിച്ചു.




 Pakistan Cricket Board filed a complaint with the ICC against the Indian spectators following their misbehaviour

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News