ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി ദ്രാവിഡിനെ നിയമിച്ചു

രവിശാസ്ത്രിയുടെ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. നേരത്തെ ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ രാഹുൽദ്രാവിഡ് മാത്രമായിരുന്നു അപേക്ഷിച്ചിരുന്നത്.

Update: 2021-11-03 15:38 GMT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു. ഇന്ത്യയുടെ ടി20 ലോകകപ്പിന് ശേഷമുള്ള ന്യൂസിലാൻഡ് പരമ്പര മുതലാകും അദ്ദേഹം ചുമതലയേൽക്കുക. രവിശാസ്ത്രിയുടെ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. നേരത്തെ ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ രാഹുൽദ്രാവിഡ് മാത്രമായിരുന്നു അപേക്ഷിച്ചിരുന്നത്. അതിനാൽ തന്നെ ദ്രാവിഡിന്റെ നിയമനം ഉറപ്പായിരുന്നു.

ദുബായിൽ ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നതിനിടെയ ബിസിസിഐ പ്രസിഡൻറ് സൌരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ദ്രാവിഡ് പരിശീലകനാവാൻ സമ്മതിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്കൻ പര്യടനവും ഒരുമിച്ച് നടന്ന സമയത്ത് ദ്രാവിഡ് കോച്ചിൻെറ ജോലി ഏറ്റെടുത്തിരുന്നു. ശിഖർ ധവാൻെറ നേതൃത്വത്തിലുള്ള ടീം ലങ്കയിൽ പര്യടനം നടത്തിയപ്പോൾ ദ്രാവിഡായിരുന്നു പരിശീലകൻ.

Advertising
Advertising

നേരത്തെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠിത്തവും ചൂണ്ടിക്കാട്ടിയാണ് സീനിയർ ടീമിന്റെ പരിശീലക സ്ഥാനമേൽക്കാൻ താൽപര്യമില്ലെന്ന് രാഹുൽ ബിസിസിഐയെ അറിയിച്ചത്.

പരിശീലക സ്ഥാനത്തേക്ക് വർഷങ്ങളായി ബിസിസിഐ പ്രഥമ പരിഗണന നൽകിവരുന്ന വ്യക്തിയാണ് രാഹുൽ ദ്രാവിഡ്. 2016ൽ അനിൽ കുംബ്ലെയെ പരിശീലകനായി നിയമിക്കുമ്പോഴും 2017ൽ രവി ശാസ്ത്രി പരിശീലക ജോലിക്ക് തിരിച്ചെത്തുമ്പോഴും ദ്രാവിഡിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. അന്ന് അദ്ദേഹം വിസമ്മതിച്ചതോടെയാണ് കുംബ്ലെയ്ക്കും ശാസ്ത്രിക്കും അവസരം ലഭിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News