'രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ തുടരാൻ അർഹനല്ല, ഷമ പറഞ്ഞതിലെന്താണ് തെറ്റ്': ഇന്ത്യൻ ടീം ക്യാപ്റ്റനെതിരെ തൃണമൂൽ എംപിയും

''മറ്റ് കളിക്കാര്‍ മികച്ച പ്രകടനം നടത്തുന്നതുകൊണ്ടാണ് ഇന്ത്യ ജയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് ഒന്നും സംഭാവന ചെയ്യാനാകുന്നില്ല''

Update: 2025-03-03 11:35 GMT
Editor : rishad | By : Web Desk

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിലൊരാളും എംപിയുമായ സൗഗത റോയ്. ഷമ മുഹമ്മദ് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സൗഗത റോയ് വ്യക്തമാക്കി.

''രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്ന് ഞാന്‍ കേട്ടിരുന്നു. ഒരേയൊരു സെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാൽ രോഹിത് 2,3,4,5 റണ്‍സൊക്കെയാണ് സ്കോര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഹിത് ഇന്ത്യൻ ടീമില്‍ തുടരാൻ അര്‍ഹനല്ല. മറ്റ് കളിക്കാര്‍ മികച്ച പ്രകടനം നടത്തുന്നതുകൊണ്ടാണ് ഇന്ത്യ ജയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് ഒന്നും സംഭാവന ചെയ്യാനാകുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞത് ശരിയായ കാര്യമാണ്'- സൗഗത റോയ് പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Advertising
Advertising

രോഹിത് ശര്‍മ്മയെ വിമര്‍ശിച്ചുള്ള ഷമ മുഹമ്മദിന്റെ കുറിപ്പ് വിവാദമായിരുന്നു. രോഹിത് ശർമയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധമായിരുന്നു എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയർന്നതോടെ ഷമ പോസ്റ്റ് പിൻവലിച്ചു.

‘‘ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും അനാകർഷകനായ ക്യാപ്റ്റൻ രോഹിതാണ്’- ഇങ്ങനെയായിരുന്നു ഷമ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിം​ഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News