ആ പന്ത് എങ്ങോട്ടാണ് പോയത്? അപാര സിക്‌സിന് തലയിൽ കൈവെച്ച് കളിക്കാർ

വിൻഡീസ് താരം റോവ്മാൻ പവലാണ് കളി കണ്ടവരുടെയെല്ലാം തലയിൽ കൈവിപ്പിച്ചൊരു സിക്‌സർ പറത്തിയത്

Update: 2022-10-19 13:50 GMT
Editor : rishad | By : Web Desk

ഹൊബാർട്ട്: ലോകകപ്പ് ടി20 ആദ്യ റൗണ്ട് ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ സിംബാബ്‌വെക്കെതിരെ വെസ്റ്റ്ഇൻഡീസ് വിജയിച്ചെങ്കിലും ഏവരെയും അമ്പരപ്പിച്ചത് ഒരു സിക്‌സർ. വിൻഡീസ് താരം റോവ്മാൻ പവലാണ് കളി കണ്ടവരുടെയെല്ലാം തലയിൽ കൈ വെപ്പിച്ചൊരു സിക്‌സർ പറത്തിയത്. മത്സരത്തിൽ രണ്ട് സിക്‌സറുകളാണ് താരം നേടിയത്. അതിലൊന്നായിരുന്നു പടുകൂറ്റൻ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സിക്‌സർ. 

സ്റ്റേഡിയവും കടന്ന ആ സിക്‌സറിന്റെ ദൂരം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ രേഖപ്പെടുത്തിയത് 104 മീറ്റർ. സ്‌ക്വയർ ലെഗിലൂടെ ഉയർന്ന സിക്‌സറിന് ഇരയായത് ബ്ലെസിങ് മുസർബനി എന്ന ഫാസ്റ്റ്ബൗളർ. നോൺസ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന അഖീൽ ഹൊസൈനും തലയിൽ കൈവെച്ചു. ഈ തകർപ്പൻ സിക്‌സറിന്റെ വീഡിയോ ഐ.സി.സി സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തു. വിൻഡീസ് താരത്തിന്റെ പവർഹിറ്റിങിനെ വാനോളം പുകഴ്ത്തുന്ന കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നതിലധികവും. മത്സരത്തിൽ 28 റൺസാണ് പവൽ നേടിയത്.

Advertising
Advertising

21 പന്തുകൾ നേരിട്ട താരത്തിന്റെ ബാറ്റിൽ നിന്ന് ഒരു ഫോറും പിറന്നിരുന്നു. 31 റൺസിനായിരുന്നു വെസ്റ്റ്ഇൻഡീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. മറുപടി ബാറ്റിങിൽ സിംബാബ്‌വെക്ക് നേടാനായത് 122 റൺസ്. 18.2 ഓവറിൽ എല്ലാവരും പുറത്ത്. അൽസാരി ജോസഫ് നാലും ജേസൺ ഹോൾഡർ മുന്ന് വിക്കറ്റും വീഴ്ത്തി. ജയത്തോടെ വിന്‍ഡീസ് ടി20 ലോകകപ്പ് യോഗ്യത സജീവമാക്കി.  

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News