'ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍';സച്ചിന് മുന്നില്‍ എഴുന്നേറ്റ് നിന്ന് ഇഷാന്‍ കിഷന്‍. ചിരിയില്‍ മുങ്ങി ഡ്രസിങ് റൂം

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

Update: 2021-10-01 13:51 GMT

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുംബൈ ഇന്ത്യന്‍സ് യുവതാരം ഇഷാന്‍ കിഷനും തമ്മിലുള്ള രസകരമായൊരു ഡ്രസിങ് റൂം രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഡ്രസ്സിങ്ങ് റൂമിലേക്ക് കടന്നുവരുന്ന സച്ചിനെ കണ്ട് പെട്ടെന്ന് എഴുന്നേറ്റ് നിന്ന് തന്‍റെ കണ്ണട അഴിച്ചുവച്ച ശേഷം 'ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍' എന്ന് പറയുന്ന  യുവതാരം ഇഷാന്‍ കിഷനെ വീഡിയോയില്‍ കാണാം. ഇഷാന്‍ കിഷന്‍റെ വെപ്രാളം കണ്ട് കീറോണ്‍ പൊള്ളാര്‍ഡ് അടക്കമുള്ള സഹതാരങ്ങള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.

Advertising
Advertising

24 വര്‍ഷത്തെ തന്‍റെ കരിയറിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച ക്രിക്കറ്റ് ഇതിഹാസത്തെ കണ്ടാല്‍ ആരുമൊന്ന് എഴുന്നേറ്റ് നിന്ന് പോവുമെന്നാണ് വീഡിയോ കണ്ട ശേഷം സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2013 ലാണ് ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍  ടീമിന്‍റെ ഉപദേശകനാണ് സച്ചിന്‍. ഐ.പി.എല്ലില്‍ ഈ സീസണില്‍ മുംബൈക്കായി എട്ട് മത്സരങ്ങള്‍ കളിച്ച  ഇഷാന്‍ കിഷന്‍ 107 റണ്‍സാണ്  നേടിയത്. കഴിഞ്ഞ സീസണില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഇഷാന്‍ കിഷന്‍. ഈ സീസണ്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് ഇനിയുള്ള എല്ലാ കളിയും ജയിച്ചാല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News