മഞ്ജേക്കറുടെ ചാറ്റുകള്‍ പുറത്ത്; രവീന്ദ്ര ജഡേജക്കെതിയുള്ള പരാമര്‍ശങ്ങള്‍ വിവാദത്തില്‍

നേരത്ത മഞ്ജരേക്കർ ജഡേജയെ ‘പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു

Update: 2021-06-09 16:24 GMT
Editor : ubaid | By : Web Desk

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ മഞ്ജരേക്കര്‍ വീണ്ടും വിവാദത്തിൽ. ഒരു ആരാധകനുമായി മഞ്ജേർക്കറിന്റെ ട്വിറ്ററിലെ സ്വകാര്യ ചാറ്റാണ് വിവാദത്തിന് കാരണം. ആരാധകൻ പുറത്ത് വിട്ട ചാറ്റിൽ മഞ്ജേക്കർ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

സൂര്യ നാരായൺ എന്ന ആരാധകനാണ് ട്വിറ്ററിൽ മഞ്ജരേക്കർ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമാക്കിയത്. ഏകദിന ലോകകപ്പിന്റെ സമയത്ത് മഞ്ജരേക്കർ ജഡേജയെ 'പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് മഞ്ജരേക്കറിന്റെ വാക്കുകൾ.

Advertising
Advertising

രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷിൽ അറിയില്ല എന്നാണ് മഞ്ജേർക്കർ ആരാധകനുമായി നടത്തിയ ചാറ്റിൽ പറയുന്നത്. പുറത്ത് വിട്ട് ചാറ്റിന്റെ ഒരു സ്ക്രീൻഷോട്ടിൽ 55കാരനായ മഞ്ജരേക്കര്‍ പറയുന്നത്- ഞാൻ നിങ്ങളെ പോലെ താരങ്ങളെ ആരാധിക്കണമെന്നാണോ പറയുന്നത്. ഞാൻ ആരാധകൻ അല്ല നിരീക്ഷകനാണ്. കൂടാതെ ജഡേജക്ക് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് ഞാൻ പറഞ്ഞതിന്റെ യഥാർഥ അർഥം എന്താണ് അയൾക്കറിയില്ല. എനിക്ക് ഉറപ്പുണ്ട് വെർബൽ ഡെയേറിയ എന്ന് ജഡേജയ്ക്ക് മറ്റാരെങ്കിലും പറഞ്ഞ് കൊടുത്തതാണെന്ന്.

നേരത്ത മഞ്ജരേക്കർ ജഡേജയെ 'പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. അതിനെതിരെ ജഡേജ മഞ്ജരേക്കറിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ മറുപടി നൽകുകയും ചെയ്തു.

ശേഷം അടുത്തിടെ മഞ്ജരേക്കർ വീണ്ടും മറ്റൊരു വിവാദ സൃഷ്ടിക്കുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനെ വൺ ഓഫ് ദി ഓൾ ടൈം ഗ്രേറ്റ്സ് ഓഫ് ദി ഗെയിം എന്ന് വിശേഷിപ്പിക്കാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് മഞ്ജേക്കർ പറഞ്ഞു. ഇതിനെ മറുപടി എന്ന് പേരിൽ ട്വിറ്ററിൽ ഒരു തമിഴിൽ ഡയലോഗ് അടിക്കുകയായിരുന്നു.

ജഡേജ എപ്പിസോഡിനു പിന്നാലെ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായി ഉരസിയും മഞ്ജരേക്കർ വിവാദത്തിൽ ചാടി.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News