വീണ്ടും ജഡേജയെ 'ചൊറിഞ്ഞ്' സഞ്ജയ് മഞ്ജരേക്കർ: പുതിയ വിവാദം

ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്ന് 2019 ലോകകപ്പിനിടെ മഞ്ജരേക്കർ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.

Update: 2021-06-10 10:23 GMT

മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിലെ 'പോര്' ക്രിക്കറ്റ് ലോകത്ത് പരിചിതമാണ്. ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്ന് 2019 ലോകകപ്പിനിടെ മഞ്ജരേക്കർ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.

ഇപ്പോഴിതാ പുതിയൊരു വിവാദവും സഞ്ജയ് മഞ്ജരേക്കറെ ചുറ്റപ്പറ്റി വരുന്നു. ജഡേജയ്‌ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സൂര്യനാരായണന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് മഞ്ജരേക്കറുടെ പുതിയ പരാമര്‍ശം പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹവുമായി നടത്തിയ ചാറ്റിനിടെയാണ് ഇൌ പരാമര്‍ശം.

Advertising
Advertising

നിങ്ങളെ പോലെ ക്രിക്കറ്റ് താരങ്ങളെ എനിക്ക് ആരാധിക്കാനിവില്ല. ഞാൻ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നയാളാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്‌ക്ക് പൊട്ടും പൊടിയും എന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായിട്ടില്ല"- ഇങ്ങനെയായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.

ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മഞ്ജരേക്കര്‍ക്കെതിരെ വിമര്‍ശവും കനത്തു. 2019ലെ വിവാദ പരാമര്‍ശത്തിന് ജഡേജ ബാറ്റിലൂടെയാണ് മറുപടി കൊടുത്തിരുന്നത്. അന്ന് അത് വലിയ ആഘോഷമാവുകയും ചെയ്തു. എന്നാല്‍ പുതിയ ആരോപണങ്ങളോട് മഞ്ജരേക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News