ഏതു സാഹചര്യത്തിലും വിജയിക്കാൻ കഴിവുള്ള ടീമാണ് രാജസ്ഥാന്‍: സഞ്ജു സാംസണ്‍

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസൺ

Update: 2021-04-15 10:49 GMT

സീസണിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസൺ. ഒരോ മത്സരങ്ങളെയും ടീം വ്യതസ്തമായാണ് സമീപിക്കുന്നത്. പുതിയ തുടക്കമായാണ് ഓരോ മത്സരങ്ങളെയും ടീം കാണുന്നതെന്നും അതുപോലെ തന്നെയാണ് മത്സരങ്ങള്‍ക്കായി പദ്ധതിയി തയ്യാറാക്കുന്നതെന്നും സഞ്ജു പറഞ്ഞു.

മികച്ച പോരാട്ടം ആണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ കാഴ്ചവെച്ചത്. പക്ഷെ നിർഭാഗ്യവശാൽ വിജയ ലക്ഷ്യം മറികടക്കാൻ ആയില്ല. ടീമംഗങ്ങൾ എല്ലാവരും വീണ്ടും കളത്തിൽ ഇറങ്ങി അവരുടെ കഴിവ് തെളിയിക്കാൻ കാത്തിരിക്കുകയാണ്. ടീമിന്‍റെ ലക്ഷ്യം മികച്ച മത്സരം കാഴ്ചവെക്കുക എന്നതാണ്. ഏതു സാഹചര്യത്തിലും വിജയിക്കാൻ ഉള്ള കഴിവ് രാജസ്ഥാന്‍ സ്ക്വാഡിന് ഉണ്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു പറഞ്ഞു

Advertising
Advertising

ഋഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തിൽ അധികാരിക ജയം നേടിയാണ് ഋഷഭ് പന്തിന്‍റെ ഡൽഹി വരുന്നത്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സിന്‍റെ വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എട്ട് ബോള്‍ ബാക്കിനില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്. എന്നാല്‍ മുന്നില്‍ നിന്ന് നയിച്ച് സെഞ്ച്വറി നേടിയിട്ടും അവസാന പന്തില്‍ വീണുപോയതിന്‍റെ മുറിവുമായാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ വരുന്നത്. അവസാന ബോൾ വരെ നീണ്ടുനിന്ന ത്രില്ലര്‍ മാച്ചില്‍ പഞ്ചാബിനോട് നാല് റണ്‍സിനാണ് രാജസ്ഥാന്‍ തോൽവിയേറ്റ് വാങ്ങിയത്.  

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News