'മാഹി ഭായ്ക്ക് നന്ദി' മാൻ ഓഫ് ദി മാച്ച് പെർഫോമൻസിന് ശേഷം ധോണിയോട് നന്ദി പറഞ്ഞ് ശിവം ദുബെ

Update: 2026-02-19 12:24 GMT
Editor : Harikrishnan S | By : Sports Desk

അഹമ്മദാബാദ്: നെതർലാൻഡ്സിനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശിവം ദുബെ, തന്റെ ബാറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചതിന് മഹേന്ദ്രസിങ് ധോണിയോട് നന്ദി പറഞ്ഞു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ദുബെ 31 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്‌സറും പറത്തി 67 റൺസാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോർ ചെയ്തത്. മാഹി ഭായ് പറഞ്ഞു തന്ന കാര്യങ്ങളാണ് തന്നെ ബാറ്റിങ്ങിൽ മെച്ചപ്പെടാൻ സാഹിച്ചതെന്നാണ് താരം പറഞ്ഞത്.

മത്സരശേഷം മാധ്യമങ്ങളോട് സംവദിക്കവേ ശിവം ദുബെ പറഞ്ഞതിങ്ങനെ "ഞാൻ ആദ്യം ഐപിഎല്ലിലേക്ക് വന്നപ്പോൾ ഫാസ്റ്റ് ബൗളേഴ്‌സിന് മുന്നിൽ ഞാൻ കഷ്ടപെടുന്നുണ്ടായിരുന്നു, മാത്രമല്ല ഞാൻ പന്ത് നല്ല രീതിയിൽ അടിക്കുന്നുമുണ്ടായില്ല. ഈ തലത്തിൽ മുന്നേറണമെങ്കിൽ നന്നായി പ്രയത്നിക്കണം ഞാൻ തിരിച്ചറിഞ്ഞു. ഓഫ് സീസണിൽ ഞാൻ അതിനായി പ്രയത്‌നിച്ചു. ഇപ്പോഴും സിക്സർ അടിക്കണം എന്നത് നിർബന്ധമില്ലെന്നും ബൗണ്ടറിയും സ്ട്രൈക്ക് റൊട്ടേഷനും ഒരുപോലെ അനിവാര്യമാണെന്നും മാഹി ഭായ് ആണ് എന്നോട് പറഞ്ഞത്."

Advertising
Advertising

"അതിൽ വന്ന വ്യക്തത എനിക്ക് ഗുണം ചെയ്തു, നല്ലൊരു പന്ത് കിട്ടിയാൽ ഞാനിപ്പോൾ ബൗണ്ടറി നേടാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുമാണ് നോക്കുക. ഡെത് ഓവറിൽ സ്വതസിദ്ധമായ ശൈലിയിൽ ഞാൻ അടിക്കും പക്ഷെ ഇന്നിങ്സിന്റെ തുടക്കത്തിൽ സ്മാർട്ടായി കളിക്കാനാണ് നോക്കുന്നത്."  ജിയോ ഹോറസ്റ്റാറിനോടാണ് താരം ഈ പ്രസ്താവന നടത്തിയത്.

ദുബെയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 193 റൺസെന്ന മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. മത്സരത്തിൽ രണ്ട് വിക്കറ്റുകളും കരസ്ഥമാക്കിയ ദുബെ ഓൾ റൗണ്ടർ പെർഫോമൻസാണ് കാഴ്ച്ചവെച്ചത്.

സമ്മർദ അവസ്ഥയെ നേരിടുന്നതിന് കുറിച്ച് സംസാരിച്ചയപ്പോൾ തനിക്ക് സമ്മർദ്ദമൊന്നും ഉണ്ടാകാറില്ലായെന്നും സഹാചര്യം നോക്കി കളിക്കാനാണ് ശ്രമിക്കുക എന്നും ശിവം ദുബെ പറഞ്ഞത്. ടി20 ലോകകപ്പിൽ 116 റൺസും മൂന്ന് വിക്കറ്റുമാണ് ഇതുവരെ താരം നേടിയത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News