ടി20 ടീമിൽ മടങ്ങിയെത്തി ശ്രേയസ്; ന്യൂസിലൻഡിനെതിരായ സ്‌ക്വാഡിൽ മാറ്റവുമായി ഇന്ത്യ
2023 ഡിസംബറിന് ശേഷമാണ് ശ്രേയസ് അയ്യരെ ടി20 ടീമിലേക്ക് പരിഗണിക്കുന്നത്
മുംബൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരേയും രവി ബിഷ്‌ണോയിയേയും ഉൾപ്പെടുത്തി. പരിക്കേറ്റ തിലക് വർമക്ക് പകരക്കാരനായാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മാച്ചുകളിലേക്കുള്ള സ്‌ക്വാഡിലേക്ക് അയ്യരെ പരിഗണിച്ചത്. ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റതോടെയാണ് ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ പരിഗണിച്ചത്.
വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ തിലക് വർമയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ടി20 ലോകകപ്പ് മുൻനിർത്തി താരത്തിന് വിശ്രമം അനുവദിച്ചതോടെയാണ് ശ്രേയസ് അയ്യർക്ക് ടി20 ടീമിലേക്കുള്ള വഴിയൊരുങ്ങിയത്. 2023 ഡിസംബറിന് ശേഷമാണ് താരം ട്വന്റി 20 ടീമിൽ ഇടംപിടിക്കുന്നത്. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ് വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റത്.
ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ) അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്ണോയ്