നേരിടാൻ ബുദ്ധിമുട്ടേറിയ ബൗളർ? 'തെറ്റായ ഉത്തരത്തിന്' ശ്രീശാന്ത് എന്ന് ഗംഭീറിന്റെ മറുപടി; ചിരി

സെവാഗ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളെ ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തിയിരുന്നു

Update: 2023-12-13 15:08 GMT

ന്യൂഡൽഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലെ പോര് വാർത്താപ്രാധാന്യം നേടിയിരുന്നു. ഗംഭീർ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചതായി ശ്രീശാന്ത് ആരോപിച്ചിരുന്നു.

സെവാഗ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളെ ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ശ്രീശാന്തിനെക്കുറിച്ച് ഗംഭീർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്‌പോർട്‌സ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീശാന്തിനെ 'കുത്തി' ഗംഭീര്‍ എത്തിയത്. 

തെറ്റായ ഉത്തരങ്ങൾ പറയുന്നതായിരുന്നു സെഗമെന്റ്. ഇതിലെ ഒരു ചോദ്യമായിരുന്നു നേരിടാൻ ബുദ്ധിമുട്ടേറിയ ബൗളർ ആരാണെന്നത്. ശ്രീശാന്ത് എന്നായിരുന്നു ഗംഭീറിന്റെ മറുപടി. അവതാരകയും ഗംഭീറും ഇത് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഇരുവരും തമ്മിലെ പോരിന് ശേഷമാണ് ഈ വീഡിയോ എന്നതാണ് ശ്രദ്ധേയം.

Advertising
Advertising

തര്‍ക്കത്തില്‍ ശ്രീശാന്ത് പലവട്ടം പ്രതികരിച്ചിരുന്നുവെങ്കിലും ഗംഭീർ മൗനം പാലിക്കുകയായിരുന്നു. എക്‌സിലൂടെ പ്രതികരിച്ചിരുന്നെങ്കിലും എവിടെയും തൊടാതെയായിരുന്നു. അതേസമയം പരസ്യപ്രതികരണം നടത്തിയതിന് ശ്രീശാന്തിനെതിരെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കമ്മിഷണര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. 

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News