'എന്റെ ബാറ്റിങ് മെച്ചപ്പെടുത്തിയത് ഐപിഎൽ': തുറന്നുപറഞ്ഞ് മാർക്കസ് സ്റ്റോയിനിസ്‌

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ടീമിനെ വിജയിപ്പിച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു സ്റ്റോയിനിസിന്റെ അഭിപ്രായ പ്രകടനം.

Update: 2022-10-26 07:16 GMT

സിഡ്‌നി: ഐപിഎല്ലാണ് തന്റെ ക്രിക്കറ്റ് കരിയറിൽ മാറ്റം വരുത്തിയതെന്ന് ആസ്‌ട്രേലിയൻ ക്രിക്കറ്റർ മാർക്കസ് സ്റ്റോയിനിസ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ടീമിനെ വിജയിപ്പിച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു സ്റ്റോയിനിസിന്റെ അഭിപ്രായ പ്രകടനം.

'ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പരിശീലകര്‍ ഐപിഎല്ലിലേക്ക് എത്തുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെത്തുന്നു. ഐപിഎല്ലില്‍ ഞാന്‍ ഏതാനും വര്‍ഷം ഏതാനും ടീമുകള്‍ക്ക് വേണ്ടി കളിച്ചു. അതിലൂടെ സ്പിന്നിന് എതിരെ എങ്ങനെ കളിക്കാം എന്നതില്‍ സാങ്കേതികത്വത്തിലും മാനസികാവസ്ഥയിലും മാറ്റം കൊണ്ടുവരാനായി. ഐപിഎല്‍ എന്നെ ഉറപ്പായും സഹായിച്ചിട്ടുണ്ട്': സ്റ്റോയ്‌നിസ് പറഞ്ഞു.

Advertising
Advertising

അഞ്ചാമനായി ക്രീസിലെത്തി തകര്‍ത്തടിച്ച ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഓസീസ് വിജയം വേഗത്തിലാക്കിയത്. വെറും 17 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ താരം 18 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും നാല് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്നുജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍റേറ്റും ആവശ്യമായിരുന്ന ഓസീസിന് തുണയായത് സ്‌റ്റോയ്‌നസിന്റെ ഇന്നിങ്‌സായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനാണ് കംഗാരുപ്പടയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 158 എന്ന വിജയലക്ഷ്യം 16.3 ഓവറിൽ വെറും മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ മറികടക്കുകയായിരുന്നു.  വാർണർ,  മിച്ചൽ മാർഷ്(17)ഗ്ലെൻ മാക്‌സ്‌വെൽ(23) എന്നിവർ പുറത്തായതിന് പിന്നാലെയാണ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിങ്. അതേസമയം ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയെ ജയിപ്പിച്ച് കയറ്റിയതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്‌റ്റോയ്‌നിസ് തന്റെ പേരില്‍ ചേര്‍ത്തു. ഏറ്റവും വേഗതയില്‍ ട്വന്റി20യില്‍ അര്‍ധ ശതകത്തിലേക്ക് എത്തിയ ഓസീസ് താരം എന്ന നേട്ടമാണ് സ്‌റ്റോയ്‌നിസ് സ്വന്തമാക്കിയത്

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News