എന്താണ് സഞ്ജുവിന് സംഭവിക്കുന്നത്? സുനിൽ ഗവാസ്‌കർ പറയുന്നു...

ഹാർദിക് പാണ്ഡ്യയുടെ കീഴിൽ അയർലാൻഡിനെതിരെയുള്ള ടി20 മത്സരം കളിക്കാനാണ് സഞ്ജുവിനെ വിളിച്ചിരിക്കുന്നത്.

Update: 2022-06-21 13:12 GMT

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കൊരു അവസരം കൂടി മലയാളി താരം സഞ്ജു സാംസണ് ലഭിച്ചുകഴിഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ കീഴിൽ അയർലാൻഡിനെതിരെയുള്ള ടി20 മത്സരം കളിക്കാനാണ് സഞ്ജുവിനെ വിളിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ചാൽ അന്തിമ ഇലവനിൽ കയറിപ്പറ്റുക എന്നത് ദുഷ്‌കരമാണ്. റിഷബ് പന്ത്, ഇശൻ കിഷൻ, വെറ്ററൻ താരം ദിനേശ് കാർത്തിക് തുടങ്ങിയ താരങ്ങൾ ഇപ്പോൾ തന്നെ വിക്കറ്റ് കീപ്പർ ബാറ്റർമാരായി ടീമലുണ്ട്.

ഇവരെയെല്ലാം മാറ്റി അവസരം നൽകാൻ മാത്രം പോന്ന ഫോംസ്ഥിരതയൊന്നും സഞ്ജുവിനില്ല എന്നതാണ് പ്രധാന കാര്യം. തന്റെ കഴിവ് ഇതിനകം തെളിയിച്ച സഞ്ജുവിന് ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ അതുമാത്രം പോര. സ്ഥിരതയോടെ ബാറ്റേന്തിയാൽ മാത്രമെ സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകൂ. ഇന്ത്യക്ക് വേണ്ടി ഇതിനകം 13 ടി20കളും ഒരു ഏകദിനവും സഞ്ജു കളിച്ചിട്ടുണ്ട്. ഷോർട്ട് സെലക്ഷനുൾപ്പെടെയുള്ള കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചാൽ സഞ്ജുവിന് ടീമിൽ സ്ഥിരസാന്നിധ്യമാകാൻ കഴിയുമെന്നാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ പറയുന്നത്. 

Advertising
Advertising

ഗവാസ്‌കറിന്റെ വാക്കുകൾ ഇങ്ങനെ; 'ല്ലാവരും കൂടുതൽ അവസരം അർഹിക്കുന്നു, ലഭിക്കുകയാണെങ്കിൽ പരമാവധി പ്രയോജനപ്പെടുത്തണം. എന്താണ് സഞ്ജുവിന്റെ കാര്യത്തിൽ സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ് പാളുന്നത്.  സഞ്ജുവിന്റെ അപാരമായ കഴിവ് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ആദ്യ പന്തിൽ തന്നെ അക്രമിച്ച് കളിക്കുന്നതാണ് രീതി. എന്നാൽ ടി20 പോലും നിങ്ങൾക്ക് നിലയുറപ്പിച്ച് കളിക്കാനുള്ള അവസരമുണ്ട്. അതിനാൽ തന്നെ ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് വേണ്ടിയായാലും ഫ്രാഞ്ചൈസിക്ക് വേണ്ടിയായാലും അവന് കൂടുതൽ സ്ഥിരതയോടെ കളിക്കാനാകും. അങ്ങനെ വന്നാൽ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആരും ചോദ്യം ചെയ്യില്ല. 

ഈ മാസം 26നാണ് അയർലാൻഡിനെതിരായ പരമ്പര. ആകെ രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. അതിനാൽ തന്നെ കൂടുതൽ പരീക്ഷണങ്ങൾക്ക് ടീം മുതിരില്ല. ടീം ഇങ്ങന; ഹാർദിക് പാണ്ഡ്യ(നായകൻ) ഭുവനേശ്വർ കുമാർ( ഉപനായകൻ) ഇശൻ കിഷൻ, റിതുരാജ് ഗെയിക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ,രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, യുസ് വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷദിീപ് സിങ്, ഉംറാൻ മാലിക്

Summary- Sunil Gavaskar Reacts About Sanju Samson Batting Form

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News