ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി

Update: 2021-06-15 15:41 GMT
Editor : Nidhin | By : Sports Desk

ന്യൂസിലൻഡുമായി നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന ടീമിന്‍റെ ഉപനായകൻ അജിങ്ക്യ രഹാനെയാണ്.  ബോളർ ശാർദുൽ താക്കൂറിനും ടീമിൽ ഇടമില്ല. പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തും ശുഭ്മാൻ ഗില്ലിലും തുടങ്ങുന്ന ബാറ്റിങ് നിര രവീന്ദ്ര ജഡേജയിൽ അവസാനിക്കുന്നു. ബൂമ്രയും അശ്വിനും ഷമിയുമെല്ലാം അടങ്ങുന്ന ബോളിങ് വിഭാഗം അതിശക്തമാണ്. റിഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഈ മാസം 18 ന് ഇംഗ്ലണ്ടിലാണ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക.

Advertising
Advertising

15 അംഗ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി (സി), അജിങ്ക്യ രഹാനെ (വി.സി), ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവിന്ദ്ര ജഡേജ, ജസ്പ്രീത് ബൂമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News