ദ്രാവിഡിന് കോവിഡ്: തുടക്കത്തിൽ സേവനം ലഭിക്കില്ല

ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ക്കുശേഷം സീനിയര്‍ കളിക്കാര്‍ക്കൊപ്പം ദ്രാവിഡിനും വിശ്രമം അനുവദിച്ചിരുന്നു

Update: 2022-08-23 07:02 GMT

മുംബൈ: ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുൽ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 27 ന് ആരംഭിക്കാനിരിക്കുന്ന ഏഷ്യാകപ്പിന് വേണ്ടി ഇന്ത്യ, യു എ യിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ദ്രാവിഡിന് കോവിഡ് ബാധ. ഇതോടെ ദ്രാവിഡിന് ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ക്കുശേഷം സീനിയര്‍ കളിക്കാര്‍ക്കൊപ്പം ദ്രാവിഡിനും വിശ്രമം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്ന് സിംബാബ്വെ പര്യടനത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ആയിരുന്നു ഇന്ത്യയുടെ പരിശീലകനായി എത്തിയത്. ഏഷ്യാ കപ്പിന് മുന്നോടിയായി കളിക്കാരെ ഒരുക്കാനും തന്ത്രങ്ങള്‍ രൂപപ്പെടുത്താനുമാണ് ദ്രാവിഡിനിനെ സിംബാബ് വെ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയത്.

Advertising
Advertising

ദ്രാവിഡിന്റെ അഭാവത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായി ഒപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സിംബാബ് വെക്കെതിരായ ഇന്ത്യന്‍ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്. 

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ആണ് പാകിസ്താൻ്റെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോഹ്‌ലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. ഫോമിലല്ലാത്ത കോഹ്‌ലിക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. 

Summary-Team India Coach Rahul Dravid Tests Positive For COVID-19

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News