അണ്ടർ 19 ലോകകപ്പ് മത്സര ഷെഡ്യൂളായി; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും
നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് വിശ്വമേളയിൽ മാറ്റുരക്കുക.
ദുബൈ: അണ്ടർ 19 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. 2026 ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാംബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് ഷെഡ്യൂൾ ചെയ്തത്. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് വിശ്വമേളയിൽ മാറ്റുരക്കുക.
അമേരിക്കക്കും പാകിസ്താനും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പ് ബിയിൽ സിംബാബ്‌വെ, പാകിസ്താൻ, ഇംഗ്ലണ്ട്, സ്‌കോട്‌ലാൻഡ് എന്നീ ടീമുകളാണുള്ളത്. നിലവിലെ ചാമ്പ്യൻമാരായ ആസ്‌ട്രേലിയ ഗ്രൂപ്പ് സിയിലാണ്. അയർലണ്ട്, ജപ്പാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റ് അംഗങ്ങൾ. ടാൻസാനിയ, വെസ്റ്റ് ഇൻഡീസ്, സൗത്താഫ്രിക്ക അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുന്നു. ഓരോ ?ഗ്രൂപ്പിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകൾ സൂപ്പർ സിക്‌സിലേക്ക് യോ?ഗ്യത നേടും. മൂന്ന് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി സൂപ്പർ സിക്‌സ് മത്സരങ്ങൾ നടക്കും.
ആദ്യമായാണ് ടാൻസാനിയ അണ്ടർ 19 ലോകകപ്പിലേക്കെത്തുന്നത്. അതേസമയം ജപ്പാനിത് രണ്ടാം ലോകകപ്പാണ്. 2020 ലാണ് ഏഷ്യാൻ ടീം ആദ്യമായി അണ്ടർ19 ലോകകപ്പിൽ മത്സരിക്കുന്നത്. മത്സരങ്ങൾ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലും തകഷിങ്ങ സ്‌പോർട്‌സ് ക്ലബ്ബിലും ബുലവയോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിലും വിൻഡ്‌ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടിലും എച്ച്പി ഓവലിലുമായാണ് നടക്കുക.