കോഹ്‌ലിക്കും ഗെയിക്‌വാദിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

കരിയറിലെ ആദ്യ ഏകദിന സെ‍ഞ്ച്വറിയാണ് ഋതുരാജ് നേടിയത്

Update: 2025-12-03 12:29 GMT

റായ്പൂർ: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ കൂറ്റൻ വിജയ ലക്ഷ്യമുയർത്തി ഇന്ത്യ. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 350 റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ഋതുരാജ് ഗെയിക്‌വാദും തിളങ്ങി. 93 പന്തിൽ നിന്ന് 12 ഫോറും രണ്ട് സിക്‌സറും സഹിതം 105 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ 53-ാം ഏകദിന സെഞ്ച്വറിയാണ്. 83 പന്തിൽ നിന്നാണ് ഗെയ്ക്‌വാദ് 103 റൺസ് നേടിയത്. ഏകദിനത്തിലെ താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. 43 പന്തിൽ നിന്ന് 66 റൺസുമായി ക്യാപ്റ്റൻ കെഎൽ രാഹുലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

Advertising
Advertising

രണ്ടാം ഏകദിനത്തിലും ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് ആതിഥേയർക്ക് ് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിങിൽ 40 റൺസ് കൂട്ടിചേർത്തു. എന്നാൽ നാലാം ഓവറിൽ നന്ദ്രേ ബർഗർ രോഹിത് ശർമയെ(14) മടക്കി. ഒൻപതാം ഓവറിൽ മാർകോ യാൻസന്റെ ബോളിൽ യശസ്വി ജയ്‌സ്വാളും(22) മടങ്ങിയതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസുമായി ഇന്ത്യ പരുങ്ങലിലായി. എന്നാൽ വിരാടും ഋതുരാജും ചേർന്ന് മൂന്നാം വിക്കറ്റിൽ 195 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അർധ സെഞ്ച്വറിയുമായി കെഎൽ രാഹുൽ(43 പന്തിൽ 66) തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തി. രവീന്ദ്ര ജഡേജ 24 റൺസുമായി പുറത്താകാതെനിന്നു. പ്രോട്ടീസിനായി മാർക്കോ യാൻസൻ രണ്ട് വിക്കറ്റ് വീഴ്ത്തി

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News