വീണ്ടും വൈഭവ് ചരിത്രം; സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി

Update: 2025-12-02 11:34 GMT
Editor : Harikrishnan S | By : Sports Desk

കൊൽക്കത്ത: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻശി. ഈഡൻ ഗാർഡൻസിൽ നടന്ന സയിദ് മുഷ്‌താഖ്‌ അലി ട്രോഫി മത്സരത്തിലാണ് വൈഭവ് ചരിത്രനേട്ടം കൈവരിച്ചത്. മഹാരാഷ്ട്രക്കെതിരെ ബിഹാറിനായി ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴാണ് സെഞ്ച്വറി നേടിയത്. 61 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സുമടക്കം പുറത്താകാതെ 108 റൺസാണ് 14 കാരൻ അടിച്ച് കൂട്ടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ വൈഭവന്റെ അതിവേഗ സെഞ്ച്വറിയുടെ കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. അവസാന ഓവറിൽ അർഷിൻ കുൽകർണിയുടെ ആദ്യ പന്തിൽ ബൗണ്ടറി കടത്തിയാണ് വൈഭവ് 58 പന്തിൽ സെഞ്ച്വറി കുറിച്ചത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

മറ്റൊരു മത്സരത്തിൽ തമിഴ്നാടിനെതിരെ കർണാടകക്കായി ദേവദത്ത് പടിക്കൽ 46 പന്തിൽ 102, അതിവേഗ സെഞ്ച്വറി കുറിച്ചു. ആസാമിനെതിരെ മുംബൈക്കായി സർഫ്രാസ് ഖാനും സെഞ്ച്വറി കുറിച്ചു. 47 പന്തിൽ 100 റൺസുമായി ക്രീസിൽ പുറത്താകാതെ നിൽക്കുകയാണ് സർഫ്രാസ്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News