ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി വിരാട് കോഹ്ലി

ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്ക് വീണു

Update: 2026-01-14 11:43 GMT

ദുബൈ: ഐസിസി ഏകദിന ബാറ്റർമാാരുടെ റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി വിരാട് കോഹ്ലി. വഡോദരയിൽ നടന്ന ന്യൂസിലെൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 91 പന്തിൽ നിന്ന് 93 റൺസുമായി മിന്നും പ്രകടനമാണ് വഴിയൊരുക്കിയത്. ഇതോടെ 785 പോയിന്റോടെ രോഹിത് ശർമയെ മറികടന്ന് ഒന്നാം റാങ്കിലേക്കെത്തി. ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ 775 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് വീണു. 784 റൺസുമായി ന്യൂസിലൻഡിന്റെ ഡാരി മിച്ചലാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഏകദിന ബാറ്റിം​ഗ് റാങ്കിങിൽ കോഹ്ലി ഒന്നാമതെത്തുന്നത് ഇത് 11-ാം തവണയാണ്. ഇതിനു മുമ്പ് 2021 ജൂലൈയിലാണ് ഒന്നാമതെത്തിയത്. ഏറ്റവും കൂടുതൽ തവണ ഏകദിനത്തിൽ ഒന്നാം റാങ്കിലെത്തിയ ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാണ്. നവംബറിൽ ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന് ശേഷം മിന്നും ഫോമിലാണ് താരം. മൂന്നാം മത്സരത്തിൽ പുറത്താവാതെ 74 റൺസ് നേടി. തുടർന്ന് നവംബർ ഡിസംബർ മാസങ്ങളിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ 135, 102 പുറത്താകാതെ നിന്ന് 65 എന്നിവയടക്കം 274 റൺസ് നേടി പരമ്പരയിലെ താരമായത് കോഹ്ലിയായിരുന്നു.


Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News