സ്‌റ്റൈലിഷ് ലുക്കിൽ വിരാട് കോഹ്‌ലി; രണ്ട് മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി താരം

ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്‌ലി അവസാനമായി ട്വന്റി 20 കളിച്ചത്.

Update: 2024-03-19 12:23 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: ഐപിഎൽ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ടീമിനൊപ്പം ചേർന്ന് വിരാട് കോഹ്‌ലി. വ്യക്തിപരമായ കാരണങ്ങളാൽ ലണ്ടനിലായിരുന്ന താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. രണ്ട് മാസമായി കളത്തിന് പുറത്തായിരുന്ന കിങ് കോഹ്‌ലി കിടിലൻ മേക് ഓവറിലൂടെയാണ് തിരിച്ചു വരവിനൊരുങ്ങുന്നത്.

താരത്തിന്റെ പുതിയ ഹെയർ സ്‌റ്റൈലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. മനോഹരമായി സെറ്റ് ചെയ്ത താടിക്കൊപ്പം പുരികത്തിലെ ക്രോസ് വെട്ട് ഹൈലൈറ്റായി നിൽക്കുന്നു. ബോക്‌സ് കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. ഇതിന് ബർഗണ്ടി നിറത്തിലുള്ള കളറിങ്ങും ഉപയോഗിച്ചിട്ടുണ്ട്. ബോളിവുഡിലെ സൂപ്പർ ഹെയർ സ്റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് പുതിയ അവതരണത്തിന് പിന്നിൽ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച മുൻ ഇന്ത്യൻ നായകന്റെ പുതിയ ചിത്രങ്ങൾ ഇതിനകം വൈറലായി.

Advertising
Advertising

പുതിയ ലുക്കിനെ ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തി. ബോളിവുഡ് താരങ്ങളെപോലെയെന്നാണ് ഒരു കമന്റ്. ഇതുവരെയുള്ള ഏറ്റവും മികച്ച ലുക്ക് എന്ന കമന്റുകളും ആരാധകർ പോസ്റ്റിന് താഴെ പങ്കുവെച്ചു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ താരത്തെ മാറ്റിനിർത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഐപിഎലിൽ തിരിച്ചു വരവിനൊരുങ്ങുന്നത്. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്‌ലി അവസാനമായി ഇന്ത്യക്കായി ട്വന്റി 20 കളിച്ചത്.  വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സുമായാണ് ആർസിബിയുടെ മത്സരം. വനിതാ പ്രീമിയർ ലീഗിൽ കിരീടം ചൂടാനായത് പുരുഷ ടീമിന് ആത്മവിശ്വാസം നൽകുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News