ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നിർത്തണം: വസീം അക്രം

'ഒരു കമന്റേറ്റർ എന്ന നിലയിൽ പോലും ഏകദിന ക്രിക്കറ്റ് ഇഴയുന്നത് പോലെയാണ് തോന്നുക, പ്രത്യേകിച്ച് ടി20ക്ക് ശേഷം'

Update: 2022-07-21 07:57 GMT

ലാഹോർ: ക്രിക്കറ്റിന്റെ ഏകദിന ഫോർമാറ്റ് അവസാനിപ്പിക്കണമെന്ന് പാക് മുൻതാരം വസീ അക്രം. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻസ്‌റ്റോക്ക് അടുത്തിടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തുടർച്ചയായുള മത്സരങ്ങളാണ് ബെൻസ്‌റ്റോകിനെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഇതിന്റെ തുടർച്ചയാണ് വസീം അക്രമിന്റെ പ്രതികരണം.

'ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാന്‍ അദ്ദേഹം(ബെന്‍സ്റ്റോക്സ്) തീരുമാനിച്ചത് വളരെ സങ്കടകരമാണ്, പക്ഷേ ഞാൻ അദ്ദേഹത്തോട് യോജിക്കുന്നു. ഒരു കമന്റേറ്റർ എന്ന നിലയിൽ പോലും ഏകദിന ക്രിക്കറ്റ് ഇഴയുന്നത് പോലെയാണ് തോന്നുക, പ്രത്യേകിച്ച് ടി20ക്ക് ശേഷം- വസീം അക്രം പറഞ്ഞു. ടി20 വളരെ എളുപ്പമാണ്, നാല് മണിക്കൂർ കൊണ്ട് കളി അവസാനിക്കുന്നു. ലോകമെമ്പാടും മത്സരങ്ങളുണ്ട്. കളിക്കാര്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നു. ആധുനിക ക്രിക്കറ്റിന്റെ ഭാഗമാണിതൊക്കെ. ടി20 അല്ലെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് ഇതാണ് വേണ്ടത്. ഏകദിന ക്രിക്കറ്റ് ഒരു തരത്തിൽ മരിക്കുകയാണ് - വസീം അക്രം കൂട്ടിച്ചേര്‍ത്തു.  

Advertising
Advertising

സ്റ്റേഡിയങ്ങൾ നിറയ്ക്കാൻ തന്നെ പാടുപെടുന്ന ധാരാളം രാജ്യങ്ങൾ ഉള്ളതിനാൽ ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ ഒഴിവക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും വസീം അക്രം അഭിപ്രായപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റാണ് തന്റെ പ്രിയപ്പെട്ട ഫോർമാറ്റ്. അഞ്ച് ദിവസത്തെ മത്സരമാണ് ഒരു കളിക്കാരനെ വിലയിരുത്തപ്പെടുന്നതെന്നും അക്രം പറയുന്നു.

31ാം വയസിൽ ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള സ്റ്റോക്ക്‌സിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളാണ് താരത്തെ ഏകദിന ക്രിക്കറ്റ് മതിയാക്കാന്‍ പ്രേരിപ്പിച്ചത്. ക്രിക്കറ്റ് താരങ്ങളെ കാറുകളെപ്പോലെ പരിഗണിക്കരുതെന്നാണ് ബെന്‍സ്റ്റേക്സ് പറയുന്നത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് കാര്യങ്ങള്‍ കഠിനമാണ്. തുടര്‍ച്ചയായ മത്സരങ്ങള്‍മൂലം ക്ഷീണിതരാവുന്നു, സമ്മര്‍ദമുണ്ടാവുന്നു. കളിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കളിക്കുകതന്നെ വേണം. പക്ഷേ, അതിന് സാധിക്കാത്തവിധമുള്ള കലണ്ടര്‍ ആണെങ്കിലോ? അത് നല്ല കാര്യമല്ല - എന്നിങ്ങനെയായിരുന്നു സ്റ്റോക്സിന്റെ അഭിപ്രായം. 

Summary-Wasim Akram wants to end ODI cricket matches

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News