പാകിസ്താന് സാധിക്കില്ല, ടി20 കിരീടം ആര് നേടുമെന്ന് പ്രവചിച്ച് പാക് ഇതിഹാസ ബൗളര്‍

പാകിസ്താൻ കിരീടം ഉയർത്തുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ചില മേഖലകളിൽ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം ചൂണ്ടിക്കാട്ടി

Update: 2021-05-28 02:46 GMT
Editor : Roshin | By : Web Desk

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഈ വർഷം നടത്താൻ തീരുമാനിച്ചിരുന്ന ടി20 ലോകകപ്പ് അനിശ്ചിതത്വത്തിലാണ്. ടൂർണമെന്‍റ് യുഎഇയിൽ നടത്താനുള്ള ആലോചനകള്‍ പുരോഗമിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനിടെ ലോകകപ്പ് കിരീടം ആര് നേടുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് മുൻ പാകിസ്താന്‍ നായകനും ഇതിഹാസ പേസ് ബൗളറുമായ വസീം അക്രം.

ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും പാകിസ്താനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മുൻതൂക്കം ഇന്ത്യക്കാണെന്ന് മുൻ പാക് നായകൻ പ്രവചിക്കുന്നു. ടി20 ക്രിക്കറ്റിൽ ഭയരഹിതരായാണ് ഇന്ത്യ കളിക്കുന്നതെന്നും ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാധ്യതയുണ്ടെന്നും അക്രം വ്യക്തമാക്കി.

Advertising
Advertising

ന്യൂസിലന്‍റാണ് സാധ്യതയുള്ള മറ്റൊരു ടീം. വെസ്റ്റ് ഇന്‍റീസിനെയും തള്ളിക്കളയാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ട്. ഏത് ടീമും ഭയക്കുന്ന സംഘമാണ് അവരും. പാകിസ്താൻ കിരീടം ഉയർത്തുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ചില മേഖലകളിൽ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം ചൂണ്ടിക്കാട്ടി.

'12 വർഷത്തെ ഇടവേളക്കു ശേഷം പാക്കിസ്താൻ ടി20 ലോകകപ്പ് കിരീടം ഉയർത്തുന്നത് കാണാനാണ് ഞാന്‍ ഗ്രഹിക്കുന്നത്. 2009ലാണ് പാക് ടീം അവസാനം കിരീടം ഉയർത്തിയത്. എന്നാൽ ടീം കോമ്പിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പാകിസ്താൻ പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്നങ്ങൾ പരിഹരിച്ചാലേ പാകിസ്താന് സാധ്യതകളുള്ളു'- അക്രം പറഞ്ഞു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News