ആർ.സി.ബിയുടെ പുതിയ നായകനായി ഇന്ത്യൻ താരം: എന്ത് വിലകൊടുത്തും സ്വന്തമാക്കാൻ നീക്കം

നായക പദവി ഒഴിഞ്ഞ കോഹ് ലിയുടെ പകരക്കാരനായണ് അയ്യര്‍ എത്തുന്നത്. വരുന്ന മെഗാ ലേലത്തില്‍ എന്ത് വില കൊടുത്തും താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബിയുടെ ശ്രമം.

Update: 2022-01-17 10:39 GMT

മുൻ ഡൽഹി ക്യാപിറ്റൽസ് താവും മുംബൈ ബാറ്ററുമായ ശ്രേയസ് അയ്യർ കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ അന്തിമ ഇലവനിൽ ഇടം പിടിക്കാതിരുന്നത് അയ്യരുടെ നിർഭാഗ്യമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) പ്രകടനമാണ് ദേശീയ കളിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് കാരണം.

ഇപ്പോഴിതാ വരുന്ന ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ശ്രേയസ് അയ്യര്‍ നയിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നായക പദവി ഒഴിഞ്ഞ കോഹ് ലിയുടെ പകരക്കാരനായണ് അയ്യര്‍ എത്തുന്നത്. വരുന്ന മെഗാ ലേലത്തില്‍ എന്ത് വില കൊടുത്തും താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബിയുടെ ശ്രമം. അതേസമയം കൊല്‍ക്കത്തയും അയ്യറിനായി വലവിരിച്ചിട്ടുണ്ട്. ക്യാപ്റ്റനായി കളിക്കാനാണ് താല്‍പര്യമെന്ന് നേരത്തെ ശ്രേയസ് വ്യക്തമാക്കിയിരുന്നു.

Advertising
Advertising

മാത്രമല്ല, പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികളായ അഹമ്മദാബാദും ലഖ്‌നൗവും ശ്രേയസിനെ സമീപിച്ചിരുന്നു. എന്നാല്‍ നായകസ്ഥാനം ഉണ്ടാവില്ലെന്ന് ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കിയതോടെ താരം പിന്മാറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2019 ഐപിഎല്‍ സീസണില്‍ ഡല്‍ഹിയെ പ്ലേഓഫിലെത്തിച്ചിട്ടുണ്ട് അയ്യര്‍. തുടര്‍ന്ന് ഫൈനലിലേക്കും. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ തുടക്കം താരത്തിന് നഷ്ടമായി. ഇതോടെ റിഷഭ് പന്തിനെ ക്യാപ്റ്റനാക്കി. പന്തിന് കീഴില്‍ ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുത്തതോടെ ശ്രേയസിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ഡല്‍ഹി തീരുമാനിക്കുകയായിരുന്നു.

അതേസമയം പതിനഞ്ചാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാ താരലേലം 2022 ഫെബ്രുവരി 12, 13 തീയതികളിലായി നടക്കുമെന്ന് സൂചന. കോവിഡ് കാരണം ലേലം നീട്ടിവെക്കാനും സാധ്യതയുണ്ട്. 2018 ന് ശേഷമുള്ള ആദ്യ മെഗാ താരലേലമാണ് ഇക്കുറി നടക്കാനിരിക്കുന്നത്. അഹമ്മദാബാദ്, ലക്നൗ ടീമുകൾ കൂടിയെത്തുന്നതിനാൽ ഇക്കുറി ഐപിഎൽ ടീമുകളുടെ എണ്ണം പത്തായി ഉയർന്നിട്ടുണ്ട്. ടീമുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധനവ് ലേലത്തി‌ലെ ആവേശവും വർധിപ്പിക്കുമെന്നാണ് സൂചനകൾ.

Will Shreyas Iyer captain Virat Kohli at Royal Challengers Bangalore this season?

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News