ചേതൻ ശർമ്മയുടെ കസേര തെറിക്കുമോ? തീരുമാനമെടുക്കാൻ ജയ്ഷാ

നായകസ്ഥാനത്തിന് വേണ്ടി ചരട് വലികളുണ്ടെന്ന് മുഖ്യ സെലക്ടർ തന്നെ വിളിച്ചുപറയുമ്പോൾ പ്രശ്‌നം ഗൗരവമാണ്

Update: 2023-02-15 15:44 GMT
Editor : rishad | By : Web Desk
ചേതന്‍ ശര്‍മ്മ-ബി.സി.സി.ഐ- ജയ് ഷാ
Advertising

മുംബൈ: ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ബി.സി.സി.ഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മയുടെ കസേര തെറിച്ചേക്കും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കളിക്കാർ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്നതടക്കമുള്ള ഗുരുതര സ്വഭാവമുള്ള ആരോപണങ്ങൾ തലപ്പത്തിരിക്കുന്നൊരാൾ തന്നെ നടത്തിയാൽ അദ്ദേഹം സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ അർഹനാണോ എന്നാണ് വെളിപ്പെടുത്തലുകളോടുള്ള ഒരു ബി.സി.സി.ഐ അംഗത്തിന്റെ പ്രതികരണം. നായകസ്ഥാനത്തിന് വേണ്ടി ചരട് വലികളുണ്ടെന്ന് മുഖ്യ സെലക്ടർ തന്നെ വിളിച്ചുപറയുമ്പോൾ പ്രശ്‌നം ഗൗരവമാണ്.

സൗരവ് ഗാംഗുലിയുടെ ഇഷ്ടക്കേടാണ് കോഹ്ലിയുടെ  നായകസ്ഥാനം തെറിക്കാൻ കാരണമെന്നായിരുന്നു ചേതൻ ശർമ്മ പറഞ്ഞത്. അതിനാല്‍ വെളിപ്പെടുത്തലുകളില്‍ ബി.സി.സി.ഐ മറുപടി പറയേണ്ടിവരും. വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന് ഒരു ദിവസം ആകാനിരിക്കെ ബി.സി.സി.ഐയുമായി ബന്ധപ്പെട്ട ആരും ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിനാല്‍ തന്നെ അടുത്ത് തന്നെ യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ ഉരുണ്ടുകൂടിയിരുന്ന സംഭവങ്ങളാണ് ചേതൻ ശർമ്മയിലൂടെ പുറത്തുവന്നത്. അതിൽ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നു എന്നത് പുതിയ കാര്യവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള ഈഗോ ഇന്ത്യൻ ക്രിക്കറ്റിന് പുതുമയുള്ള വാർത്തയൊന്നുമല്ല.അന്നത്തെ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള പ്രശ്‌നമാണ് കോഹ്ലിയുടെ നായകസ്ഥാനം തെറിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച സൂചന കോഹ്ലി തന്നെ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുകയു ചെയ്തിരുന്നു.    

അതേസമയം ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ തുടങ്ങിയ താരങ്ങൾ തന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരെന്ന വെളിപ്പെടുത്തൽ ടീം സെലക്ഷനിൽ പക്ഷപാതിത്വമുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News