ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ പൊരുതുന്നു, ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം

നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 116 റൺസ് അകലെ മാത്രമാണ് ന്യൂസിലൻഡ് സ്‌കോർ.

Update: 2021-06-20 18:03 GMT
Editor : Nidhin | By : Sports Desk
Advertising

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിനം ഇന്ത്യയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സിൽ ന്യൂസിലൻഡിന് രണ്ടു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലൻഡ് 101/2 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 116 റൺസ് അകലെ മാത്രമാണ് ന്യൂസിലൻഡ് സ്‌കോർ. ന്യൂസിലൻഡ് ബോളിങിനു മുന്നിൽ പതറിപ്പോയ ഇന്ത്യൻ ബാറ്റ്‌സ്മാർ പതറിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ മികച്ച പന്തടക്കത്തോടെ കളിക്കുന്ന ന്യൂസിലൻഡ് താരങ്ങളെയാണ് സതാംപ്ടണിൽ കണ്ടത്. ഓപ്പണിങ് ഇറങ്ങിയ ടോം ലാതം 104 പന്തിൽ 30 റൺസ് നേടി മടങ്ങി. അശ്വിന്‍റെ പന്തിൽ നായകൻ കോലിക്ക് ക്യാച്ച നൽകിയാണ് ലാതം മടങ്ങിയത്.

ഓപ്പണിങ് പാർ്്ട്ടനർഷിപ്പിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ ഡെവൻ കോൺവേ 153 പന്തിൽ 54 റൺസ് നേടി പവലിയിനേക്ക് തിരികെ നടന്നു. ഇഷാന്തിന്റെ പന്തിൽ ഷമി ക്യാച്ച് നൽകിയാരുന്നു അദ്ദേഹത്തിന്റെ മടക്കം. നിലവിൽ 37 പന്തിൽ 12 റൺസുമായി നായകൻ കെയ്ൻ വില്യംസണും റൺസൊന്നും നേടാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടിരുന്നു. കൃത്യതയാർന്ന ആക്രമണത്തിലൂടെ മുൻനിരയെ തകർത്ത ശേഷം ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയെ 217 റൺസിന് ചുരുട്ടിക്കെട്ടി. ടെസ്റ്റിൽ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയിൽ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

രണ്ടാം ദിവസം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നായകൻ വിരാട് കോഹ്ലിയെ നഷ്ടമായി. കോഹ്ലിക്ക് അർധസെഞ്ച്വറിക്ക് വെറും ആറ് റൺസ് വേണ്ടിയിരുന്ന സമയത്താണ് വെളിച്ചക്കുറവിനെ തുടർന്ന് ഇന്നലെ കളിനിർത്തിയത്. ആദ്യദിവസത്തെ പിഴവുകളില്ലാത്ത കളി തുടരുമെന്നു പ്രതീക്ഷിച്ചിരുന്ന നായകന്റെ ഇന്നിങ്സിന് എന്നാൽ രണ്ടാംദിനം മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തലേന്നത്തെ സ്‌കോറിൽ ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതിരുന്ന കോഹ്ലിയെ ജാമീസൻ വിക്കറ്റിനുമുൻപിൽ കുരുക്കുകയായിരുന്നു. പുറത്താകുമ്പോൾ 132 പന്തിൽ ഒരൊറ്റ ബൗണ്ടറിയോടെ 44 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.

തുടർന്നുവന്ന റിഷഭ് പന്തിന്‍റെ ഇന്നിങ്സും അധികം നീണ്ടുനിന്നില്ല. ജാമീസന്റെ തന്നെ പന്തിൽ ലാഥമിന് ക്യാച്ച് നൽകി പന്ത് മടങ്ങി. പിന്നീട് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി ചേർന്ന് ഉപനായകൻ അജിങ്ക്യ രഹാനെ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. എന്നാൽ, അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ രഹാനെയും വീണു. 117 പന്തിൽ അഞ്ചു ബൗണ്ടറികൾ സഹിതം 49 റൺസെടുത്ത രഹാനെയെ വാഗ്‌നറുടെ പന്തിൽ ലാഥം പിടികൂടി. തുടർന്ന് വന്ന രവിചന്ദ്രൻ അശ്വിൻ ആക്രമണമൂഡിലായിരുന്നു. ഒരുഘട്ടത്തിൽ ലഞ്ചിനുമുൻപ് ഓൾഔട്ടാകുമെന്നു തോന്നിയേടത്തുനിന്ന് ടീം സ്‌കോർ 200 കടത്തിയെങ്കിലും ടിം സൗത്തിയുടെ പന്തിൽ ലാഥമിന് മൂന്നാം ക്യാച്ച് നൽകി അശ്വിൻ(27 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 22) മടങ്ങി.

ലഞ്ചിന് പിരിയുമ്പോൾ 46 പന്തിൽ 15 റൺസുമായി ജഡേജയും ആറു പന്തിൽ രണ്ടു റൺസുമായി ഇഷാന്ത് ശർമയുമാണ് ക്രീസിലുണ്ടായിരുന്നത്. ലഞ്ചിനുശേഷം തൊട്ടടുത്ത പന്തുകളിൽ ഇഷാന്തിനെയും ബുംറയെയും പുറത്താക്കി ജാമീസൻ കരിയറിലെ നാലാം അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. ട്രൻറ് ബോൾട്ടിൻറെ പന്തിൽ വിക്കറ്റ് കീപ്പർ വാട്‌ലർ ജഡേജയെ പിടികൂടിയതോടെ ഇന്ത്യയുടെ തകർച്ച പൂർണമായി. രണ്ടാംദിനം ഓപണർമാരായ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയും മൂന്നാമനായെത്തിയ ചേതേശ്വർ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. കിവീസ് ബൌളർമാരിൽ ജാമീസനു പുറമെ ബോൾട്ടും നീൽ വാഗ്‌നറും രണ്ടു വിക്കറ്റ് വീതവും ടിം സൌത്തി ഒരു വിക്കറ്റും സ്വന്തമാക്കി.



Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News