'നിങ്ങൾ എണ്ണുന്നതിന് മുമ്പ് എണ്ണാൻ അറിയാം'; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി

''കേരളത്തിലെ മന്ത്രിസഭയിൽ ഇരിക്കുന്നവർ കുറെ അടി കൊണ്ടവരാണ്. വി.ഡി സതീശൻ ഒരടി പോലും കൊണ്ടിട്ടില്ല''

Update: 2023-12-21 07:48 GMT

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ അടിച്ചാൽ തിരിച്ചടിക്കുമെന്ന വി.ഡി സതീശന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി.

നിങ്ങൾ എണ്ണാൻ തുടങ്ങുന്നതിന് മുമ്പ് എണ്ണിത്തുടങ്ങാന്‍ അറിയാമെന്നും അതിന് കഴിയുന്നവർ ഒപ്പമുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.  കേരളത്തിലെ മന്ത്രിസഭയിൽ ഇരിക്കുന്നവർ കുറെ അടി കൊണ്ടവരാണ്. വി.ഡി സതീശൻ ഒരടി പോലും കൊണ്ടിട്ടില്ലെന്നും മന്ത്രി ആറ്റിങ്ങലിൽ പറഞ്ഞു.

''മിസ്റ്റർ പ്രതിപക്ഷ നേതാവ് വി.ഡി സതീശാ, എണ്ണിയെണ്ണി നിങ്ങൾ എത്ര അടിച്ചാലും അത്തരം അടികൾ കുറെ കൊണ്ടവരാണ് സംസ്ഥാനത്തെ മന്ത്രിസഭയിൽ ഇരിക്കുന്നവരെന്ന് നിങ്ങൾ ഓർക്കണം. വി.ഡി സതീശൻ ഒരു അടിയും കൊണ്ടിട്ടില്ല. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. ഏതെങ്കിലുമൊരു ബഹുജന സംഘത്തിന്റെ പ്രസിഡന്റ് ആയിട്ടില്ല. കെ.എസ്.യുവിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ പ്രസിഡന്റായിട്ടില്ല. ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയാൽ നിങ്ങൾ എണ്ണുന്നതിന് മുമ്പെ എണ്ണുന്നതിന് വേണ്ടിയുള്ള ആളുകൾ ഞങ്ങൾക്കുണ്ട് എന്ന കാര്യം കൂടി നിങ്ങൾ മനസിലാക്കണം- ശിവൻകുട്ടി പറഞ്ഞു. 

Advertising
Advertising

അടിച്ചാല്‍ തിരിച്ചടിക്കരുതെന്ന നിലപാട് തിരുത്തുകയാണെന്നായിരുന്നു വി.ഡി സതീശന്റെ പ്രസ്താവന. തല്ലിയവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കും. കല്യാശേരിയില്‍ നിന്നുതന്നെ അത് തുടങ്ങും. അടിച്ചവരുടെ ലിസ്റ്റ് കയ്യിലുണ്ടെന്നും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ സ്ഥാനംവലിച്ചെറിഞ്ഞ് സന്യാസത്തിന് പോകുമെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശന്‍ പറഞ്ഞിരുന്നത്.  

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News