ഐസിസി ടെസ്റ്റ് റാങ്കിങിൽ വീണ്ടും മുന്നേറി യശസ്വി ജയ്‌സ്വാൾ; ധ്രുവ് ജുറേലിനും വൻ നേട്ടം

റാഞ്ചി ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്ത ജുറേൽ 31 സ്ഥാനം മുന്നേറി 69 ലെത്തി.

Update: 2024-02-29 07:00 GMT
Editor : Sharafudheen TK | By : Web Desk

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങിൽ വീണ്ടും മുന്നേറി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 12ാം സ്ഥാനത്തെത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് ശർമ്മ യുവതാരത്തിന് താഴെ പതിമൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാതിരുന്ന വിരാട് കോഹ്‌ലി രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി ഒമ്പതാമതെത്തി. കഴിഞ്ഞ ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുതുമുഖം ധ്രുവ് ജുറേൽ 31 സ്ഥാനം മുന്നേറി 69ലെത്തി.

നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണാണ് ഒന്നാമത്. ഓസീസ് താരം സ്റ്റീവ് സ്മിത്താണ് രണ്ടാമത്. ടെസ്റ്റ് ബൗളിംഗ് റാങ്കിഗിൽ നാലാം ടെസ്റ്റിൽ കളിച്ചില്ലെങ്കിലും ഒന്നാം സ്ഥാനം നിലനിർത്തി ജസ്പ്രീത് ബുംറ.

ആർ അശ്വിനാണ് രണ്ടാമത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആറാം സ്ഥാനം നിലനിർത്തിയപ്പോൾ കുൽദീപ് യാദവ് 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33-ാം സ്ഥാനത്തെത്തി. ടെസ്റ്റ് ടീം റാങ്കിങിൽ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആസ്‌ത്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട് മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News