''നീയാണെന്റെ ഭാഗ്യം''; കാഴ്ചാ പരിമിതിയുള്ള കുഞ്ഞാരാധികയെ ചേർത്തുപിടിച്ച് റോണോ

''നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു''

Update: 2023-08-30 10:59 GMT

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൈതാനത്തിനകത്തും പുറത്തും ആരാധകര്‍ക്ക് പ്രിയങ്കരനാണ്. തന്‍റെ ആരാധകരെ ചേര്‍ത്ത് പിടിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത ക്രിസ്റ്റ്യാനോയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ മുമ്പും ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ റോണോയുടെ മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 

കാഴ്ചാ പരിമിതിയുള്ള ഒരു കൊച്ചുപെൺകുട്ടി റൊണാൾഡോയുടെ അടുത്ത് എത്തുന്നതും തന്റെ ആരാധന തുറന്നു പറയുന്നതുമാണ് വീഡിയോയിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക് നേടിയ അൽ ഫത്തഹുമായുള്ള മത്സര ശേഷമായിരുന്നു ഈ സുന്ദര കൂടിക്കാഴ്ച.

Advertising
Advertising

താന്‍ നിങ്ങളുടെ വലിയ ആരാധികയാണെന്നാണ്  കുട്ടി റോണോയോട് പറയുന്നത് . ''നിങ്ങളെ കാണാനാണ് ഞാൻ ഇവിടെ എത്തിയത്, നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു, നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു''- ഇങ്ങനെയായിരുന്നു പെൺകുട്ടിയുടെ വാക്കുകൾ

''നീയാണ് എനിക്ക് ആ ഭാഗ്യം തന്നത് എന്നായിരുന്നു'' റൊണാൾഡോയുടെ മറുപടി.  കുഞ്ഞാരാധികയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവളുടെ കയ്യിലുണ്ടായിരുന്ന പന്തിൽ ഓട്ടോഗ്രാഫും നൽകിയാണ് റൊണാൾഡോ മടക്കി അയച്ചത്. സമൂഹ മാധ്യമങ്ങളില്‍ വൻ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇതിന് മുമ്പും തന്റെ ആരാധകരെ ചേർത്തുപിടിച്ചും ആശ്വസിപ്പിച്ചുമുള്ള റോണോയുടെ  വീഡിയോ ദൃശ്യങ്ങള്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News