ബ്രിജ്ഭൂഷണ് എതിരെ പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തി താരം രഹസ്യ മൊഴി നൽകി

ഇരുപതാം ദിനവും തുടരുന്ന സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകളാണ് ജന്തർ മന്തറിൽ എത്തുന്നത്

Update: 2023-05-11 08:04 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:   ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരെ വനിതാ താരം രഹസ്യ മൊഴി നൽകി. പ്രായപൂർത്തിയാകാത്ത വനിതാ താരം ആണ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയത്. താരങ്ങൾക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് ജന്തർ മന്തറിൽ എത്തുന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരായ നടപടി വേഗത്തിൽ ആക്കണമെന്നാണ് സമരം ആരംഭിച്ച് ഇരുപതാം ദിനവും താരങ്ങളുടെ ആവശ്യം. കരിദിനം ആചരിക്കുന്ന താരങ്ങൾ രാജ്യത്തിൻ്റെ പിന്തുണയും അഭ്യർത്ഥിച്ചു.

ബ്രിജ്ഭൂഷൻ ശരീരത്തിൻ്റെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണ് പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തി താരം നേരത്തെ ഡൽഹി പൊലീസിന് നൽകിയിട്ടുള്ള മൊഴിയിൽ ആരോപിച്ചിരിക്കുന്നത്. ഇതുൾപ്പെടെ കേസ് അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ മജിസ്ട്രേറ്റിന് രഹസ്യ മൊഴിയായി വനിതാ താരം നൽകിയെന്നാണ് സൂചന. മറ്റ് താരങ്ങളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

Advertising
Advertising

ഹരിയാനയിൽ നിന്നുള്ള ഇരുന്നൂറിലേറെ സിഐടിയു പ്രവർത്തകരാണ് ജന്തർ മന്ദറിലേക്ക് പ്രകടനമായി എത്തിയത്. താരങ്ങൾക്ക് പിന്തുണയുമായി കർഷക സംഘടനകളും ജന്തർ മന്ദറിലെ സമര പന്തലിൽ ഉണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News