അത് ഫുട്‌ബോളാണ്, ഇനിയും ഒരുപാട് ബാക്കിയുണ്ട്: എയ്ഞ്ചൽ ഡി മരിയ

അർജന്റീനക്കെതിരായ അട്ടിമറി ജയത്തെ തുടർന്ന് സൗദി നാളെ പൊതു അവധി പ്രഖ്യാപിച്ചു.

Update: 2022-11-22 16:09 GMT

ദോഹ: സൗദി അറേബ്യയോടേറ്റ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പ്രതികരണവുമായി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ ആരംഭിക്കാനായില്ല. പക്ഷെ അത് ഫുട്‌ബോൾ ആണ്. ഈ ടീം എപ്പോഴും ചെയ്തതുപോലെ നമുക്ക് മുന്നോട്ട് നോക്കണം. ഇനിയും ഒരുപാട് ബാക്കിയുണ്ട്- ഡി മരിയ ഫേസ്ബുക്കിൽ കുറിച്ചു

Full View

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News