'തോറ്റാലെന്താ, മെസിക്കൊപ്പം സെൽഫി കിട്ടിയില്ലെ': തിരക്ക് കൂട്ടി ആസ്ട്രേലിയന്‍ കളിക്കാര്‍

ക്വാർട്ടർഫൈനലിൽ നെതർലാൻഡ്‌സാണ് അർജന്റീനയുടെ എതിരാളി

Update: 2022-12-05 10:27 GMT
Editor : rishad | By : Web Desk

ദോഹ: ലോകമെമ്പാടും എമ്പാടും ആരാധകരുള്ള താരമാണ് ലയണൽ മെസി. താരത്തെ അടുത്ത് കിട്ടിയാൽ സെൽഫി എടുക്കാത്തവർ തന്നെ കുറവ്. കാണികളായാലും എതിർടീമിലെ കളിക്കാരായാലും സെൽഫിക്കായി മത്സരിക്കും. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. പ്രീക്വാർട്ടറിന് പിന്നാലെ ആസ്‌ട്രേലിയൻ താരങ്ങളാണ് മെസിക്കൊപ്പം സെൽഫിക്കായി തിരക്ക് കൂട്ടിയത്. 

സെല്‍ഫി വീഡിയോ ഇപ്പോൾ ഫു്ടബോൾ പ്രേമികൾക്കിടയിൽ തരംഗമാണ്. അര്‍ജന്റീനയുടെ ഡ്രസ്സിങ് റൂമിന് പുറത്ത് കാത്തുനിന്ന ആസ്ട്രേലിയന്‍ താരങ്ങളാണ് മെസ്സിക്കൊപ്പം സെല്‍ഫി എടുത്തത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ ക്രെയ്ഗ് ഗുഡ്‌വിന്‍, കാനു ബാക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ എന്നിവര്‍ സെല്‍ഫി എടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പരിഭവങ്ങളൊന്നുമില്ലാതെ ചിരിച്ചുകൊണ്ടാണ് മെസി, തന്റെ മുന്നിലെത്തിയവരെ തൃപ്തിപ്പെടുത്തിയത്. 

Advertising
Advertising

ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ 35ാം മിനുറ്റിലാണ് അർജന്റീനന്‍ നായകനായ മെസിയുടെ ഗോൾ. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഒൻപതാമത്തെ ഗോളായിരുന്നു മെസിയുടെത്. അതേസമയം ലോകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഗോൾ നേടിയിട്ടില്ലെന്ന പറച്ചിലുകള്‍ക്കും മെസിക്ക് അന്ത്യം കുറിക്കാനായി. പ്രൊഫഷണൽ കരിയറിൽ ആയിരം മത്സരങ്ങളും മെസിക്ക് പൂർത്തിയാക്കാനായി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News