അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരം കളിക്കുന്ന ആദ്യ താരം; ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചരിത്ര നേട്ടം

അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ഗോൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോക്കാണ്

Update: 2023-06-21 05:16 GMT
Editor : Lissy P | By : Web Desk

പോർച്ചൂഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരം കളിക്കുന്ന ആദ്യപുരുഷ താരമായി . യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഐസ്ലാൻഡിനെതിരെ കളത്തിലിറങ്ങിയ താരം ഗിന്നസ് റെക്കോർഡിനും അർഹനായി. മത്സരത്തിൽ ക്രിസ്റ്റ്യോനോ നേടിയ ഏക ഗോളിന് ഐസ്‍ലാൻഡിനെ തോൽപ്പിച്ചു.

മത്സരത്തിന്റെ അധിക സമയത്തായിരുന്നു ഗോൾ. അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ഗോൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യനോക്കാണ്. 123 തവണയാണ് താരം പോർച്ചുഗലിനായി വലകുലുക്കിയത്.

Advertising
Advertising




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News