ബ്രില്ല്യന്‍റ് ബുംറ; പെർത്തിൽ തകര്‍ന്നടിഞ്ഞ് ഓസീസ്, 104 ന് ഓൾ ഔട്ട്

ജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റ്

Update: 2024-11-23 04:55 GMT

പെര്‍ത്ത്: പെർത്ത് ടെസ്റ്റിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുമായി തീക്കാറ്റുവിതച്ചപ്പോൾ 104 റണ്‍സിന് കങ്കാരുക്കൾ കൂടാരം കയറി. ഇതോടെ ഇന്ത്യക്ക് 46 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായി.

67-7 എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ അധികം ക്രീസിൽ തുടരാൻ അനുവദിക്കാതിരുന്ന ഇന്ത്യൻ ബോളർമാർ പെട്ടെന്ന് തന്നെ കാര്യപരിപാടികള്‍ അവസാനിപ്പിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് പിഴുതപ്പോൾ  ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.

Advertising
Advertising

ഓസീസിനെ വൻതകർച്ചയിൽ നിന്ന് കരകയറ്റുമെന്ന് പ്രതീക്ഷിച്ച അലക്‌സ് കാരിയെ കൂടാരം കയറ്റിയാണ് ജസ്പ്രീത് ബുംറ ഇന്ന് തന്‍റെ സ്‌പെൽ ആരംഭിച്ചത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ കാരിയെ ഋഷബ് പന്തിന്‍റെ കയ്യിലെത്തിച്ച് ബുംറ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

34ാം ഓവറിൽ നേഥൻ ലിയോണിനെ ഹർഷിത് റാണ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ചു.  മൂന്നക്കം കടക്കില്ലെന്ന് തോന്നിച്ച ഘട്ടത്തില്‍ അവസാന വിക്കറ്റില്‍ ഹേസല്‍വുഡിനെ കൂട്ട് പിടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓസീസിനെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 112 പന്ത് നേരിട്ട സ്റ്റാര്‍ക്ക് 26 റണ്‍സെടുത്തു. ഒടുവില്‍ സ്റ്റാര്‍ക്കിനെ പറഞ്ഞയച്ച് ഹര്‍ഷിത് റാണ ഓസീസ് ഇന്നിങ്സിന് അടിവരയിട്ടു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News