2027 ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽനിന്ന് ഇന്ത്യ പിന്മാറി; വേദിയൊരുക്കാൻ സൗദി

വലിയ ടൂർണമെന്റുകൾക്ക് വേദിയൊരുക്കുന്നത് നിലവിൽ ഫെഡറേഷന്റെ മുൻഗണനയിലില്ലെന്നാണ് എ.ഐ.എഫ്.എഫ് അറിയിച്ചത്

Update: 2022-12-06 13:20 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: 2027ലെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിന്റെ ആതിഥേയത്വത്തിൽനിന്ന് പിന്മാറി ഇന്ത്യ. ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും(എ.ഐ.എഫ്.എഫ്) ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും(എ.എഫ്.സി) സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ലേലത്തിൽ പങ്കെടുത്ത ബാക്കിയുള്ള ഒരേയൊരു രാജ്യമായ സൗദി അറേബ്യയാകും ടൂർണമെന്റിന് ആതിഥേയത്വംവഹിക്കുക.

വൻ ചെലവ് വരുന്ന കായികമാമാങ്കങ്ങളുടെ ആതിഥേയത്വം വഹിക്കുന്നത് നിലവിൽ ഫെഡറേഷന്റെ മുൻഗണനയിലില്ലെന്നാണ് പിന്മാറ്റത്തിനു കാരണമായി എ.ഐ.എഫ്.എഫ് വിശദീകരിച്ചത്. രാജ്യത്ത് ഫുട്‌ബോളിന് അടിത്തറയുണ്ടാക്കാനാണ് ഇപ്പോൾ ശ്രദ്ധയെന്നും ഏഷ്യൻ കപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾ നടത്താൻ ആലോചിക്കുന്നില്ലെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ 17ന് നടന്ന എ.എഫ്.സി നിർവാഹക സമിതിയിലാണ് ഇന്ത്യയെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തത്. എ.ഐ.എഫ്.എഫിനു പുറമെ സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) മാത്രമാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. 2023 ഫെബ്രുവരിയിൽ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടക്കുന്ന എ.എഫ്.സി കോൺഗ്രസിലാകും പുതിയ ആതിഥേയരാജ്യത്തെ തീരുമാനിക്കുക.

2019ൽ യു.എ.ഇയിലായിരുന്നു അവസാന ഏഷ്യൻ കപ്പ് നടന്നത്. അടുത്ത ടൂർണമെന്റിന് 2023ൽ ഖത്തറും ആതിഥേയത്വം വഹിക്കും. ഖത്തർ ടൂർണമെന്റിന് ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട്.

Summary: Saudi Arabia set to host 2027 AFC Asian Cup after India withdraws bid

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News