സെക്സ് ടേപ്പിന്റെ പേരിൽ ബ്ലാക്ക് മെയിലിങ്: ബെൻസെമയ്ക്ക് ഒരു വർഷം തടവും പിഴയും

സഹതാരമായ മാത്യൂ വൽബ്യൂനോക്ക് 80,000 യൂറോ കോടതിചെലവിനും മറ്റു മൂന്നു പ്രതികളോടൊപ്പം ചേർന്ന് 150,000 യൂറോ നഷ്ടപരിഹാരവും നൽകാനും കോടതി വിധിച്ചു

Update: 2021-11-24 12:00 GMT
Advertising

ഫ്രാൻസ് ടീമിലെ സഹതാരമായ മാത്യൂ വൽബ്യൂനോവിനെ സെക്സ് ടേപ്പിന്റെ പേരിൽ ബ്ലാക്ക് മെയിലിങ് നടത്തിയതിന് കരീം ബെൻസേമക്ക് തടവും പിഴയും. ഫ്രാൻസ് അന്താരാഷ്ട്ര താരവും റയൽ മാഡ്രിഡ് സ്‌ട്രൈക്കറുമായ കരീം ബെൻസേക്ക് ഒരു വർഷം തടവും 75,000 യൂറോ പിഴയുമാണ് വെർസല്ലെയ്‌സ് കോടതി വിധിച്ചിരിക്കുന്നത്. സഹതാരമായ മാത്യൂ വൽബ്യൂനോക്ക് 80,000 യൂറോ കോടതിചെലവിനും മറ്റു മൂന്നു പ്രതികളോടൊപ്പം ചേർന്ന് 150,000 യൂറോ നഷ്ടപരിഹാരവും നൽകാനും കോടതി വിധിച്ചു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് ബെൻസേമയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.

എഫ്‌സി ഷെരിഫ് ടിറാസ്‌പോളിനെതിരെ നാളെ റയൽ മാഡ്രിഡിന്റെ മത്സരമുള്ളതിനാൽ ബെൻസേമ കോടതിയിലെത്തിയിരുന്നില്ല. എന്നാൽ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു. വിധിന്യായം യാഥാർഥ്യവുമായി പൊരത്തപ്പെടുന്നതല്ലെന്ന് അഭിഭാഷകനും പറഞ്ഞു. കോടതി വിധിയിൽ ബെൻസേമയുടെ ക്ലബ് റയൽ മാഡ്രിഡ് പ്രതികരിക്കാൻ സന്നദ്ധരായില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News