കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡ്യൂറൻഡ് കപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു

ആഗസ്ത് 13നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം

Update: 2023-08-09 15:23 GMT

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡ്യൂറൻഡ് കപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ആഗസ്ത് മൂന്നിനും സെപ്തംബർ മൂന്നിനുമിടയിൽ പശ്ചിമ ബംഗാളിലും അസമിലുമായാണ് ഡ്യൂറൻഡ് കപ്പിന്റെ 132ാം ടൂർണമെൻറ് നടക്കുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകൾ ആറ് ഗ്രൂപ്പുകളായി ഡ്യൂറൻഡ് കപ്പിനായി പോരാടും. ബംഗളൂരു എഫ്സി, ഗോകുലം കേരള എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എഫ്സി എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ് ഇടംപിടിച്ചിരിക്കുന്നത്. ആഗസ്ത് 13നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്സിയാണ് എതിരാളികൾ.

Advertising
Advertising

കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡ്:

ഗോൾകീപ്പർമാർ: ലാറ ശർമ, കരൺജിത് സിംഗ്, സച്ചിൻ സുരേഷ്, മുഹമ്മദ് ജസീൻ.

ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹോർമിപാം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ബിജോയ് വർഗീസ്, മുഹമ്മദ് ഷഈഫ്, സന്ദീപ് സിംഗ്, നൗച്ച സിംഗ്.

മിഡ്ഫീൽഡർമാർ: ജീക്സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, നിഹാൽ സുധീഷ്, മുഹമ്മദ് ഐമെൻ, യോയ്‌ഹെൻബ മെയ്റ്റി

ഫോർവേഡുകൾ: അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, ഇമ്മാനുവൽ ജസ്റ്റിൻ, രാഹുൽ കെ.പി, ബിദ്യാഷാഗർ സിംഗ്.

Kerala Blasters FC have announced their 26-member squad for the Durand Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News