അടിച്ചാൽ തിരിച്ചടിക്കും; തോൽക്കാൻ മനസ്സില്ലാത്ത കാമറൂൺ...

ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു കാമറൂണിന്റെ അത്യുഗ്രൻ തിരിച്ചുവരവ്

Update: 2022-11-28 14:06 GMT
Editor : dibin | By : Web Desk
Advertising

ദോഹ: ഇതാണ് പോരാട്ടം. സെർബിയക്ക് മുന്നിൽ തോറ്റുകൊടുക്കാൻ ആഫ്രിക്കൻ കരുത്തരായ കാമറൂണിന് മനസ്സില്ലായിരുന്നു. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു കാമറൂണിന്റെ അത്യുഗ്രൻ തിരിച്ചുവരവ്.

ഇരുപത്തിയൊൻപതാം മിനിറ്റിൽ കാസ്റ്റെലെറ്റോയാണ് കാമറൂണിന്റെ ഗോളോടെ വല കുലുക്കിത്തുടങ്ങിയത്. കുന്ദേയെടുത്ത കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സെർബിയയുടെ രണ്ട് ഗോളുകൾ. ഇഞ്ചുറി ടൈമിൽ പാവ്ലോവിച്ച് സെർബിയയുടെ സമനില ഗോൾ വലയിലാക്കി. രണ്ട് മിനിറ്റിനുള്ളിൽ മിലൻകോവിച്ച് സാവിച്ച് ലീഡ് നേടി.

രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റ് പിന്നിട്ടപ്പോൾ മിത്രോവിച്ച് മൂന്നാം ഗോൾ വലയിലാക്കി. സെർബിയ അനായാസമായി ജയിക്കുമെന്ന് കരുതിയ മത്സരം പിന്നീട് കാമറൂൺ ഏറ്റെടുത്തു. അറുപത്തിമൂന്നാം മിനിറ്റിൽ വിൻസെന്റ് അബൂബർ കാമറൂണിനായി രണ്ടാം ഗോൾ നേടി. ഗോൾകീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയിലെത്തിച്ചാണ് അബുബക്കർ ലക്ഷ്യം കണ്ടത്. മൂന്ന് മിനിറ്റിനുള്ളിൽ മോട്ടിങ് അവരെ ഒപ്പമെത്തിച്ചു. ബോക്സിനുള്ളിലെ മനോഹരമായ ഒരു ക്രോസാണ് ഗോളിന് വഴിവെച്ചത്.



സമനില നേടിയതോടെ കാമറൂൺ ഒരു പോയിന്റുമായി ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനത്താണ്. സെർബിയ നാലാം സ്ഥാനത്തും. മൂന്ന് പോയിന്റുള്ള ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News