വീണ്ടും ഛേത്രി: ആദ്യപാദം സ്വന്തമാക്കി ബംഗളൂരു എഫ്.സി

ആദ്യപാദ സെമിയിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് തോൽപിച്ച് ബംഗളൂരു എഫ്.സി

Update: 2023-03-07 16:16 GMT
Editor : rishad | By : Web Desk
ഗോള്‍ നേടിയ സുനില്‍ഛേത്രിയെ അഭിനന്ദിക്കുന്ന റോയ്കൃഷ്ണ

മുംബൈ: സുനിൽ ഛേത്രി നേടിയ ഗോളിൽ മുംബൈ സിറ്റി എഫ്.സിക്കെതിരായ ഐ.എസ്.എൽ സെമിയിലെ ആദ്യപാദം സ്വന്തമാക്കി ബംഗളൂരു എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. 78ാം മിനുറ്റിലായിരുന്നു സുനിൽ ഛേത്രിയുടെ തകർപ്പൻ ഹെഡർ ഗോൾ. സീസണില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ 10-ാം ജയമാണിത്.

വിവാദ ഗോളിന്റെ അകമ്പടിയിൽ സെമിയിലെത്തിയ ബംഗളൂരുവും നേരത്തെ സെമി ടിക്കറ്റ് ഉറപ്പിച്ച മുംബൈ സിറ്റിയും തമ്മിൽ പൊരിഞ്ഞ മത്സരമായിരുന്നു മുംബൈ അരീനയിൽ അരങ്ങേറിയത്. ഗോൾമുഖം ഇരുവരും വിറപ്പിച്ചെങ്കിലും ഗോൾ വരാൻ രണ്ടാം പകുതിയുടെ 78ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. റോഷൻ നാരോം എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ. ഗോൾമുഖം കണക്കെവന്ന പന്ത് അതിമനോഹരമായി ഛേത്രി തലകൊണ്ട് വലക്കുള്ളിലെത്തിക്കുകയായിരുന്നു. തുടർന്നും ഗോൾനേടാൻ ഇരുടീമുകൾക്കും അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Advertising
Advertising

പന്തവകാശത്തിലും പാസുകളുടെ എണ്ണത്തിലുമെല്ലാം മുംബൈ സിറ്റി എഫ്.സിയാണ് മുന്നിട്ട് നിന്നതെങ്കിലും കിട്ടിയ അവസരം അതിവിദഗ്ധമായി ബംഗളൂരു എഫ്.സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ബെംഗളൂരുവിന്റെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News