'റഫറിയേയും തോൽപിക്കണം': അർജന്റീനക്ക് മുന്നറിയിപ്പുമായി പരഗ്വായ് ഇതിഹാസ താരം ചിലാവർട്ട്‌

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലുമായി കൊമ്പുകോര്‍ക്കാനിരിക്കെ അര്‍ജന്റീനക്ക് മുന്നറിയിപ്പുമായി പരാഗ്വായ് ഇതിഹാസ താരം ജോസ് ലൂയീസ് ചിലാവര്‍ട്ട്.

Update: 2021-07-10 12:04 GMT
Editor : rishad | By : Web Desk

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലുമായി കൊമ്പുകോര്‍ക്കാനിരിക്കെ അര്‍ജന്റീനക്ക് മുന്നറിയിപ്പുമായി പരാഗ്വായ്  ഇതിഹാസ താരം ജോസ് ലൂയീ ചിലാവര്‍ട്ട്. ബ്രസീലിനെ മാത്രമല്ല, ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനേയും റഫറിയേയും അര്‍ജന്റീന തോല്‍പ്പിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചിലാവര്‍ട്ട് പറയുന്നത്.

''ഉറുഗ്വെക്കാരനായ എസ്തബാന്‍ ഒസ്‌റ്റോയിച്ച് ഫൈനലില്‍ ബ്രസീലിന് അനുകൂലമായി തീരുമാനമെടുക്കും. കോന്‍മെബോള്‍(തെക്കന്‍ അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍) ഒസ്റ്റോയിച്ചിനെ തന്നെ ഫൈനലിന് നിര്‍ത്തിയത് പ്രത്യേക ലക്ഷ്യത്തോടെയാണ്. പരാഗ്വെ-പെറു മത്സരത്തില്‍ മോശം റഫറിയിങ്ങായിരുന്നു അദ്ദേഹത്തിന്റേതെന്നും ചിലാവര്‍ട്ട് പറഞ്ഞു. 

Advertising
Advertising

"മെസിയുടെ ടീമും അദ്ദേഹത്തിന്റെ സഹതാരങ്ങളും ബ്രസീലിയൻ ടീം, നെയ്‌മർ, വീഡിയോ അസിസ്റ്റന്റ് റഫറി, റഫറി എന്നിവരെയെല്ലാം തോൽപ്പിക്കാൻ തയ്യാറായിരിക്കണം." റേഡിയോ കോണ്ടിനെന്റലിനോട് സംസാരിക്കുമ്പോൾ ചിലാവർട്ട് പറഞ്ഞു. മെസി മൂന്നോ നാലോ ഗോളുകൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മെസിയും സംഘവും കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. മത്സരത്തില്‍ സംശയകരമായ സാഹചര്യം വന്നാല്‍ തീരുമാനം ആതിഥേയര്‍ക്ക് അനുകൂലമായിരിക്കും.'' ചിലാവര്‍ട്ട് കുറ്റപ്പെടുത്തി.

ഫൈനലിൽ ഒസ്​റ്റോയിച്ചിന്‍റെ അസിസ്റ്റന്‍റ്​ റഫറിമാരും ഉറുഗ്വെയിൽനിന്നാണ്​. കാർലോസ്​ ബരേരോ, മാർട്ടിൻ സോപ്പി എന്നിവരാണ് ഇവര്‍. പരാഗ്വെ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പറായ ചിലവര്‍ട്ട്.



Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News