ക്രിസ്റ്റ്യാനോ സ്‌റ്റൈൽ സെലബ്രേഷൻ പാളി; വിയറ്റ്‌നാമീസ് യുവതാരം ആശുപത്രിയിൽ - വീഡിയോ

വേണ്ടത്ര ഉയരത്തില്‍ ചാടാതെയാണ് താരം സെലബ്രേഷന്‍ നടത്തിയത്

Update: 2023-03-22 09:13 GMT
Editor : abs | By : Web Desk

ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതൃകയിൽ ആഘോഷം നടത്തിയ വിയറ്റ്‌നാമീസ് യുവതാരം ആശുപത്രിയിൽ. വിയറ്റ്നാം അണ്ടർ 17 ദേശീയ ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ വിയറ്റൽ ക്ലബിന്റെ ഹോങ് കീനാണ് പരിക്കേറ്റത്.

വേണ്ടത്ര ഉയരത്തിൽ ചാടാതെ ആഘോഷം നടത്തിയതാണ് താരത്തിന് വിനയായത്. ലാൻഡ് ചെയ്യുന്ന വേളയിൽ കളിക്കാരന്റെ കാലുകൾ ശരിയായ രീതിയിലല്ല മൈതാനത്ത് കുത്തിയത്. ഇതോടെ താരം കളം വിടാൻ നിർബന്ധിതമായി. 


Full View


മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളിന് വിയറ്റൽ ഹോങ് ലിൻ താ തിന്നിനെ പരാജയപ്പെടുത്തി. ഹോങ് കീനിന് പുറമേ, കോങ് പ്യുയോങ്, താൻ ബിൻഹ്, ഹോങ് ഖൻഹ് എന്നിവർ വിയറ്റലിനായി ഗോൾ നേടി.

Advertising
Advertising

സൂയി എന്നാണ് റൊണാൾഡോയുടെ ഗോൾ സെലബ്രേഷൻ അറിയപ്പെടുന്നത്. സാങ്കേതികത്തികവ് ഏറെ ആവശ്യമുള്ള ആഘോഷമാണിത്. റയൽമാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് റോണോ ഈ ആഘോഷം തുടങ്ങിയത്. പ്രീമിയർ ലീഗിൽ ഉൾപ്പെടെ നിരവധി താരങ്ങൾ ഈ ഗോളാഘോഷം അനുകരിച്ചിട്ടുണ്ട്.





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News