പൂച്ചയോട് ക്രൂരത; ഫ്രഞ്ച് ഫുട്ബോൾ താരത്തിന്റെ കരാർ അഡിഡാസ് റദ്ദാക്കി

പൂച്ചയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ പുറത്തുവിട്ടത്. ദൃശ്യങ്ങൾ വിവാദമായതോടെ സംഭവത്തിൽ മാപ്പുചോദിച്ചുകൊണ്ട് സൗമ രംഗത്തെത്തിയിരുന്നു

Update: 2022-02-11 04:08 GMT
Advertising

പൂച്ചയെ മർദച്ചതിന് വെസ്റ്റ്ഹാം യുണൈറ്റഡ് ഫ്രഞ്ച് ഫുട്ബോൾ താരം കുർട് സോമയുമായുള്ള എല്ലാകരാറുകളും റദ്ദാക്കുന്നതായി അഡിഡാസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കരാർ റദ്ദാക്കുകയാണെന്നും അഡിഡാസ് പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് ഡിഫൻഡറുടെ ഔദ്യോഗിക കിറ്റ് നൽകുന്നത് അഡിഡാസാണ്.

കൂടാതെ ഇൻഷുറൻസ്-ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ വൈറ്റാലിറ്റി സൗമയുടെ സ്പോൺസർഷിപ്പ് പിൻവലിച്ചു. മറ്റു ചില കരാറുകളും പിൻവലിക്കാൻ സാധ്യതയുണ്ട്. സൗമയുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രേറ്റ് പറഞ്ഞു. ഫ്രഞ്ച് ടീമിൽ സൗമയെ ഉൾപ്പെടുത്തരുതെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം. സൗമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു ലക്ഷം പേർ ഒപ്പിട്ട പരാതിയാണ് താരത്തെ വിചാരണചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയത്.

പൂച്ചയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ പുറത്തുവിട്ടത്. ദൃശ്യങ്ങൾ വിവാദമായതോടെ സംഭവത്തിൽ മാപ്പുചോദിച്ചുകൊണ്ട് സൗമ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫഡിനെതിരായ മത്സരത്തിൽ വെസ്റ്റ്ഹാം സൗമയെ കളത്തിലിറക്കിയിരുന്നില്ല. തുടർന്നും ഇത്തരത്തിലുള്ള നടപടി സ്വീകരിക്കാനാണ് ക്ലബ് അധികൃതരുടെ തീരുമാനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News