സാക്കയ്ക്ക് ഡബിള്‍, ഗോളിൽ ആറാടി ആഴ്‌സനൽ; വെസ്റ്റ്ഹാമിനെതിരെ വമ്പൻ ജയം

1963ന് ശേഷം സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാം നേരിടുന്ന വലിയ തോൽവിയാണിത്.

Update: 2024-02-11 18:48 GMT
Editor : Sharafudheen TK | By : Web Desk

ലണ്ടൻ: വെസ്റ്റ്ഹാം തട്ടകമായ ലണ്ടൻ സ്‌റ്റേഡിയത്തിൽ ആറാടി ആഴ്‌സനൽ. എതിരില്ലാത്ത ആറുഗോളുകൾക്കാണ് സ്വന്തം കാണികൾക്കു മുന്നിൽ വെസ്റ്റ്ഹാമിനെ നാണം കെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ ആദ്യാവസാനം ഗണ്ണേഴ്‌സ് ആധിപത്യമായിരുന്നു. യുവ താരം ബുക്കായോ സാക്ക(41-പെനാൽറ്റി, 63)ഡബിളടിച്ചു. വില്യാം സാലിബ(32), ഗബ്രിയേൽ(44), ലിയാൻഡ്രോ ട്രൊഡാർഡ്(45+2),ഡെക്ലാൻ റൈസ്(65) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ.

Advertising
Advertising

ലണ്ടൻ ഡർബിയിൽ സ്റ്റാർട്ടിങ് വിസിൽ മുതൽ എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ മുൻ ചാമ്പ്യൻമാർ ആദ്യ പകുതിയിൽ തന്നെ നയം വ്യക്തമാക്കി. നാലുഗോളുകളാണ് എതിർ ബോക്‌സിലേക്ക് അടിച്ചുകയറ്റിയത്. ബോൾ കൈവശം വെക്കുന്നതിലും ഷോട്ടുതിർക്കുന്നതിലുമെല്ലാം ഗണ്ണേഴ്‌സായിരുന്നു മുന്നിൽ. 12 തവണ ലക്ഷ്യത്തിലേക്ക് നിറയുതിർത്തപ്പോൾ വെസ്റ്റ്ഹാം ഒരേയൊരു തവണയാണ് ആഴ്‌സനൽ ഗോളിയെ പരീക്ഷിച്ചത്.

മികച്ച പാസിങ് ഗെയിമുകളിലൂടെ കളം നിറഞ്ഞ സന്ദർശകരെ തടഞ്ഞു നിർത്താൻ ആതിഥേയർ നന്നേപാടുപെട്ടു. തുടരെ അക്രമിച്ചുകയറി ആഴ്‌സനൽ സീസണിലെ മികച്ചജയമാണ് സ്വന്തമാക്കിയത്. 1963ന് ശേഷം സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാം നേരിടുന്ന വലിയ തോൽവിയാണിത്. എവേ മാച്ചിൽ ആഴ്‌സനലിന്റെ 1935 ന് ശേഷമുള്ള ആറുഗോൾ വിജയവും. 24 മത്സരങ്ങളിൽ നിന്നായി 52 പോയന്റുമായി ആഴ്‌സനൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. 36 പോയന്റുള്ള വെസ്റ്റ്ഹാം എട്ടാം സ്ഥാനത്തും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News