വിജയവഴിയിൽ തിരിച്ചെത്തി ചെൽസി;വോൾവ്‌സിനെ വീഴ്ത്തി പോയന്റ് ടേബിളിൽ നാലാമത്

മാഞ്ചസ്റ്റർ സിറ്റിയുമായാണ് ചെൽസിയുടെ അടുത്ത മത്സരം.

Update: 2025-01-21 04:32 GMT
Editor : Sharafudheen TK | By : Sports Desk

ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തിരിച്ചുവരവ് നടത്തി ചെൽസി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വോൾവ്‌സിനെയാണ് തോൽപിച്ചത്. ടോസിൻ അഡറാബിയോ(24), മാർക് കുകുറെയ(60), നോനി മഡുവെകെ(65) എന്നിവരാണ് ബ്ലൂസിനായി ഗോളുകൾ നേടിയത്. വോൾവ്‌സിനായി മാറ്റ് ഡോർട്ടി(45+5) ആശ്വാസ ഗോൾ നേടി. വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആദ്യ നാലിൽ തിരിച്ചെത്താനും നീലപടക്കായി.

പുതുവർഷത്തിലെ ആദ്യ ജയമാണ് ചെൽസി സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങൾക്ക് ശേഷമാണ്  വീണ്ടും ജയം പിടിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുമായാണ് അടുത്ത മത്സരം. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 22 മത്സരങ്ങളിൽ നിന്ന് 11 ജയം നേടിയ ചെൽസിക്ക് 40 പോയന്റാണുള്ളത്. 21 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുള്ള ലിവർപൂളാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ആഴ്‌സണൽ രണ്ടാം സ്ഥാനത്തും നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തുമാണ്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News