ഹാട്രിക്കടിച്ച് ഈകോർ; ഈസ്റ്റ് ബംഗാളിനെതിരെ ഗോവയ്ക്ക് വിജയം

പോയിൻറ് പട്ടികയിൽ നേരത്തെ ബ്ലാസ്‌റ്റേഴ്‌സുണ്ടായിരുന്ന മൂന്നാം സ്ഥാനത്ത് ഇപ്പോൾ ഗോവൻ ടീമാണ്‌

Update: 2023-01-26 16:24 GMT

ഈസ്റ്റ് ബംഗാളിനെതിരെയുള്ള ഐ.എസ്.എൽ മത്സരത്തിൽ ഈകോർ വറോജനയുടെ ഹാട്രിക്കടക്കം നാലു ഗോൾ നേടിയ എഫ്.സി ഗോവയ്ക്ക് വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വിജയം. ബ്രണ്ടൻ ഫെർണാണ്ടസാണ് ഗോവയുടെ നാലാം ഗോൾ നേടിയത്. 11, 21, 23 മിനുട്ടുകളിലാണ് ഈകോർ ഗോളുകൾ നേടിയത്. ഫെർണാണ്ടസ് 53ാം മിനുട്ടിലും ഗോൾ നേടി. മലയാളി താരം വി.പി. സുഹൈർ, സർതക് ഗോലുയി എന്നിവരാണ് ബംഗാൾ ടീമിനായി ലക്ഷ്യം കണ്ടത്. 59 മിനുട്ടിൽ സുഹൈറും 66ാം മിനുട്ടിൽ സർതകും ഗോവൻ വല കുലുക്കി. ഈകോറാണ് കളിയിലെ താരം. ഈകോറിന്റെ ആദ്യ രണ്ട് ഗോളുകൾക്ക് നോഹ് സദൗയിയാണ് അസിസ്റ്റ് നൽകിയത്. മൂന്നാം ഗോളിന് സാൻസൺ പെരേരയും വഴിയൊരുക്കി.

Advertising
Advertising

സുഹൈറിന്റെയും സർതകിന്റെയും ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നാരോം മഹോഷ് സിംഗാണ്. ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

പോയിൻറ് പട്ടികയിൽ നേരത്തെ കേരളാ ബ്ലാസ്‌റ്റേഴ്‌സുണ്ടായിരുന്ന മൂന്നാം സ്ഥാനത്ത് ഇപ്പോൾ ഗോവൻ ടീമാണ്‌. 16 പോയൻറാണ് അവർക്കുള്ളത്. 14 പോയൻറുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാമതാണ്.

FC Goa win ISL match against East Bengal

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News