ലോകകപ്പിൽ ഓറഞ്ച് പടക്ക് ജാപ്പനീസ് പൂട്ട്; 90ാം മിനിറ്റ് ഗോളിൽ ഇക്വഡോറിനെ തോൽപ്പിച്ച് ഐവറി കോസ്റ്റ്
പിറകിൽ നിന്ന ശേഷമാണ് നെതർലൻഡ്‌സിനെതിരെ ജപ്പാൻ സമനില നേടിയെടുത്തത്.
ഫിലാഡെൽഫിയ: ലോകകപ്പിൽ നെതർലൻഡ്‌സിന് സമനിലത്തുടക്കം. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനായണ് ഓറഞ്ച് പടയെ(2-2) കുരുക്കിയത്. പിന്നിൽ നിന്ന ശേഷമാണ് നീല സമുറായികൾ സ്‌ട്രോങ് കംബാക് നടത്തിയത്. വിർജിൽ വാൻഡെക്(51), ക്രിസെൻസിയോ സുമെർവില്ല(64) എന്നിവരാണ് നെതർലൻഡ്‌സിനായി വലകുലുക്കിയത്. 57ാം മിനിറ്റിൽ നകുമുറയിലൂടെ ജപ്പാൻ ആദ്യ ഗോൾ മടക്കി. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കമാഡയുടെ(89) മികച്ചൊരു ഹെഡ്ഡർ ഗോളിൽ ജപ്പാൻ സമനില സ്വന്തമാക്കുകയായിരുന്നു. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലുമെല്ലാം യൂറോപ്യൻ ടീമായിരുന്നു മുന്നിൽ. എന്നാൽ നിർണായക സമയത്ത് ഗോൾ മടക്കി ജപ്പാൻ ഖത്തർ ലോകകപ്പിൽ തീർത്ത വിസ്മയം തുടരുകയായിരുന്നു.
A four-goal thriller in Dallas. 😮#FIFAWorldCup
— FIFA World Cup (@FIFAWorldCup) June 14, 2026
മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഐവറികോസ്റ്റ് ഇക്വഡോറിനെ കെട്ടുകെട്ടിച്ചു. 90ാം മിനിറ്റിൽ സൂപ്പർ താരം അമദ് ദിയാലോയാണ് ആഫ്രിക്കൻ ടീമിനായി വിജയ ഗോൾ നേടിയത്. ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ സ്റ്റാർട്ടിങ് വിസിൽ മുതൽ മത്സരം ആവേശകരമായി. എന്നാൽ നിശ്ചിത സമയത്തിന്റെ അവസാനമിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമാദ് ഡിയാലോ വിജയമുറപ്പിച്ച ഗോൾ സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലുടനീളം നിരധി ഷോട്ടുകളാണ് പോസ്റ്റിൽ ഉരസി പുറത്തേക്ക് പോയത്