എ.ടി.കെ. മോഹൻ ബഗാൻ- ഹൈദരാബാദ് എഫ്.സി സെമി: ആദ്യ പാതി ഗോൾരഹിത സമനില

സുനിൽ ഛേത്രിയുടെ ഗോളിൽ മുംബൈ സിറ്റി എഫ്.സിക്കെതിരായ ആദ്യ സെമിയിലെ ആദ്യപാദം ബംഗളൂരു എഫ്.സി സ്വന്തമാക്കിയിരുന്നു

Update: 2023-03-09 16:20 GMT

semi-final between ATK Mohun Bagan and Hyderabad FC

Advertising

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ. മോഹൻ ബഗാനും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യ പാതി ഗോൾരഹിത സമനിലയിൽ. ഹൈദരാബാദിലെ ഗാച്ചിബൗളി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാനായില്ല. നിർണായക മത്സരത്തിൽ ഹൈദരാബാദിന് ഏഴ് കോർണറുകൾ നേടാനായെങ്കിൽ ഗോൾ വല കുലുക്കാനായില്ല. ഹൈദരാബാദ് മുന്നേറ്റങ്ങൾക്ക് തടയിട്ട എ.ടി.കെ പ്രതിരോധ താരം സ്‌ലാവ്‌കോ ഡാംജനോവിചാണ് കളിയിലെ താരം.

ഹൈദരാബാദിന്റെ നിരവധി മുന്നേറ്റങ്ങൾ ഗോൾവര കടക്കാതെ പോയി. പത്താം മിനിട്ടിൽ ചിയാനീസിയുടെ തകർപ്പൻ ഹെഡ്ഡർ എ.ടി.കെയുടെ വിശാൽ കെയ്ത് തട്ടിയകറ്റി. 37ാം മിനിട്ടിലും 51ാം മിനിട്ടിലും എ.ടി.കെയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എ.ടി.കെയ്ക്ക് ലഭിച്ച ഫ്രീകിക്കുകളിലൊന്നിൽ സുഭാസിഷ് ബോസ് പന്ത് തല കൊണ്ട് ഗോൾപോസ്റ്റിന് മുമ്പിൽ നിന്ന ലിസ്റ്റണ് ചെത്തിയിട്ട് നൽകി. പക്ഷേ ലിസ്റ്റന്റെ ഷോട്ട് പോസ്റ്റിലാണ് കൊണ്ടത്. പന്ത് വീണ്ടും പിടിച്ചെടുക്കാനുള്ള കൊൽക്കത്തൻ താരങ്ങളുടെ ശ്രമം വിജയിച്ചതുമില്ല. മത്സരത്തിലെ ഏറ്റവും മികച്ച അവസരമെന്നാണ് ഇതിനെ ഐ.എസ്.എൽ ഔദ്യോഗിക ട്വിറ്റർ പേജിൽ വിശേഷിപ്പിച്ചത്.

മൂന്ന് ടാർഗറ്റ് ഷോട്ടുകളാണ് നൈസാമിന്റെ നാട്ടുകാർ ഉതിർത്തത്. എന്നാൽ ഗോൾ വല കുലുങ്ങിയില്ല. എ.ടി.കെയ്ക്ക് ഒരു ടാർഗറ്റ് ഷോട്ടാണ് ആദ്യ പകുതിയിൽ അടിക്കാനായത്. എന്നാൽ രണ്ടാം പകുതിയിൽ അവർ ആറെണ്ണമാണ് അടിച്ചത്. കളിയിൽ 51 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ഹൈദരാബാദായിരുന്നു. 401 പാസുകളാണ് ടീം കളിച്ചത്. 71 ശതമാനം പാസിംഗ് കൃത്യതയുണ്ടായിരുന്നു.

സുനിൽ ഛേത്രിയുടെ ഗോളിൽ മുംബൈ സിറ്റി എഫ്.സിക്കെതിരായ ആദ്യ സെമിയിലെ ആദ്യപാദം ബംഗളൂരു എഫ്.സി സ്വന്തമാക്കിയിരുന്നു. മാർച്ച് 13നാണ് ഹൈദരാബാദ് എഫ്സി-എ.ടി.കെ മത്സരത്തിന്റെ രണ്ടാം ലെഗ് നടക്കുക. മാർച്ച് 12ന് മുംബൈ സിറ്റിയും ബംഗളൂരു എഫ്.സിയും തമ്മിലുള്ള രണ്ടാം ലെഗ് നടക്കും.മാർച്ച് 18നാണ് ഫൈനൽ.

The first half of the Indian Super League semi-final between ATK Mohun Bagan and Hyderabad FC ended in a goalless draw.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News