'ഇത് എന്റെ രാജ്യത്തിന് വേണ്ടി'; യുക്രൈനിന് പിന്തുണയുമായി റോമൻ യാരെംചുക്കിന്റെ ഗോൾ ആഘോഷം

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ അയാക്സിന് എതിരായ കളിയിൽ ഗോൾ വല കുലുക്കിയ യാരെംചുക് ജേഴ്സി ഉയർത്തി യുക്രൈനിന്റെ ചിഹ്നത്തിലേക്ക് ചൂണ്ടിയാണ് ഗോൾ ആഘോഷിച്ചത്

Update: 2022-02-24 13:13 GMT
Editor : abs | By : Web Desk

യുദ്ധ മുഖത്ത് നിൽക്കുന്ന രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ബെൻഫിക്കയുടെ യുക്രൈൻ താരം. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ അയാക്സിന് എതിരായ കളിയിൽ ഗോൾ വല കുലുക്കിയ റോമൻ യാരെംചുക് ജേഴ്സി ഉയർത്തി യുക്രൈനിന്റെ ചിഹ്നത്തിലേക്ക് ചൂണ്ടിയാണ് ഗോൾ ആഘോഷിച്ചത്. 

Advertising
Advertising

കളിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോൾ നേടി അയാക്സ് ആധിപത്യം പുലർത്തിയിരുന്നു. 26ാം മിനിറ്റിൽ അയാക്സ് താരം സെബാസ്റ്റ്യൻ ഹല്ലെറുടെ ഓൺ ഗോളിലാണ് ബെൻഫിക അക്കൗണ്ട് തുറന്നത്. എന്നാൽ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ യാരെംചുക് 72ാം മിനിറ്റിൽ ഗോൾ വല കുലുക്കി ബെൻഫിക്കയെ സമനിലയിലെത്തിച്ചു.

ജേഴ്സിക്ക് അടിയിൽ യുക്രൈനിയൻ അസോസിയേഷൻ ഓഫ് ഫുട്ബോളിന്റെ ലോഗോയുള്ള ഷർട്ട് അണിഞ്ഞാണ് യാരെംചുക് കളിച്ചത്. ഗോൾ ആഘോഷം യുക്രൈനിന്റെ ചിഹ്നമുള്ള ടിഷർച്ച് ധരിച്ചുമായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News