2-0, വിജയം തുടർന്ന് ഹൈദരാബാദ് എഫ്.സി; തോൽവി വിടാതെ ഈസ്റ്റ് ബംഗാൾ

ഞായറാഴ്ച ബ്ലാസ്‌റ്റേഴ്‌സും എഫ്.സി ഗോവയും തമ്മിൽ ഏറ്റുമുട്ടും

Update: 2023-01-20 16:09 GMT

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രാത്രി നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഹൈദരാബാദ് എഫ്.സി. ഒമ്പതാം മിനുട്ടിൽ ജാവിയർ സിവേരിയോയും 93ാം മിനുട്ടിൽ ആരേൺ ഡി സിൽവയുമാണ് നൈസാമിന്റെ നാട്ടുകാർക്കായി ലക്ഷ്യം കണ്ടത്. ഗോൾ തിരിച്ചടിക്കാൻ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റക്കാരൻ ക്ലൈറ്റൺ സിൽവയ്ക്ക് മുതലെടുക്കാനായില്ല. പന്തടക്കത്തിലും പാസുകളിലും ഈസ്റ്റ് ബംഗാൾ മികച്ചുനിന്നുവെങ്കിലും ഗോൾ വല കുലുക്കാൻ മാത്രം അവർക്ക് കഴിഞ്ഞില്ല.

Advertising
Advertising

നിലവിൽ 35 പോയൻറുമായി ഹൈദരാബാദ് പോയൻറ് പട്ടികയിൽ രണ്ടാമതുണ്ട്. 39 പോയൻറുമായി മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 25 പോയൻറുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്. എന്നാൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്താണ്. 12 പോയൻറാണ് ടീമിനുള്ളത്.

നാളെ ചെന്നൈയിൻ എഫ്.സിയും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് മത്സരം. ഞായറാഴ്ച ബ്ലാസ്‌റ്റേഴ്‌സും എഫ്.സി ഗോവയും തമ്മിൽ ഏറ്റുമുട്ടും.

Hyderabad FC beat East Bengal FC by two goals in Indian Super League

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News