ഗോളടിച്ചുകൂട്ടി മലേഷ്യ; ഇന്ത്യയ്ക്ക് 2 -4ന് തോൽവി

ചാങ്‌തെയുടെ ഷോട്ട് ഗോൾവര കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല

Update: 2023-10-13 17:34 GMT

ക്വലാലംപൂർ: ഗോളടിമേളം തന്നെ നടന്ന മെർദേക്ക ഫുട്‌ബോൾ ടൂർണമെന്റിൽ മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് 2- 4ന് തോൽവി. മലേഷ്യയിൽ സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണയ്ക്കായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റിലാണ് ഇന്ത്യ തോൽവിയേറ്റു വാങ്ങിയത്.

മത്സരത്തിൽ ആദ്യ വെടി പൊട്ടിച്ചത് മലേഷ്യയാണ്. ഏഴാം മിനിട്ടിൽ ദിയേജോഹാൻ ആതിഥേയർക്കായി ഗോൾ നേടി. എന്നാൽ അധികം വൈകാതെ മഹേഷിലൂടെ 13ാം മിനിട്ടിൽ ഇന്ത്യ തിരിച്ചടിച്ചു. പക്ഷേ 20ാം മനിട്ടിൽ വീണ്ടും മലേഷ്യ ഗോളടിച്ചു. ആരിഫ് ഐയ്മനായിരുന്നു സ്‌കോർ ചെയ്തത്. 42ാം മിനിട്ടിൽ ഫൈസൽ ഗോളിന്റെ എണ്ണം കൂട്ടി, 1-3 ആയി ഗോൾ നില. പിന്നീട് ഹാഫ് ടൈംമിന് ശേഷം ഇന്ത്യ ഒരു ഗോൾ കൂടി മടക്കി. 51ാം മിനിട്ടിൽ നായകൻ സുനിൽ ഛേത്രിയാണ് ഗോളടിച്ചത്. 57ാം മിനിട്ടിൽ ചാചാങ്‌തെയുടെ ഷോട്ട് ഗോൾവര കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ലങ്‌തെയുടെ ഷോട്ട് ഗോൾവര കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

Advertising
Advertising

61ാം മിനിട്ടിൽ മലേഷ്യ ഒരു ഗോൾ കൂടി നേടി ലീഡുറപ്പിച്ചു. 61ാം മിനിട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് കോർബിനാണ് ഗോൾ നേടിയത്.

India lost 2-4 against Malaysia in the Merdeka football tournament

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News