മലേഷ്യൻ പര്യടനം; ഇന്ത്യൻ അണ്ടർ 23 സ്‌ക്വാർഡിൽ അഞ്ച് മലയാളികൾ

22,25 തിയതികളിലാണ് മലേഷ്യക്കെതിരെ സൗഹൃദ മത്സരം നടക്കുക.

Update: 2024-03-14 10:34 GMT
Editor : Sharafudheen TK | By : Web Desk

ന്യൂഡൽഹി: മലേഷ്യൻ പര്യടനത്തിനുള്ള ഇന്ത്യൻ ഫുട്‌ബോൾ സ്‌ക്വാർഡിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ഈമാസം 22,25 തിയതികളിലാണ് മലേഷ്യക്കെതിരെ ഇന്ത്യയുടെ സൗഹൃദ മത്സരം നടക്കുക. മുൻ ഇന്ത്യൻ താരവും ഐഎ്എൽ നോർത്ത് ഈസ്റ്റ് ക്ലബ് അസി.കോച്ചുമായ നൗഷാദ് മൂസയെ ഹെഡ് കോച്ചായും നിയമിച്ചു. 26 താരങ്ങളുടെ ക്യമ്പാണ് പ്രഖ്യാപിച്ചത്. ക്യമ്പിൽ നിന്ന് സെലക്ട് ചെയ്യുന്ന 23 അംഗ ടീം 20ന് മലേഷ്യയിലേക്ക് പറക്കും.

ലക്ഷദ്വീപ് സ്വദേശിയായ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് ഐമൻ, മധ്യനിര താരം വിപിൻ മോഹനൻ, ജംഷഡ്പൂർ എഫ്‌സി താരം മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാൾ താരം പി വി വിഷ്ണു, ഹൈദരാബാദ് എഫ്‌സി താരം അബ്ദുൽ റബീഹ് എന്നിവരാണ് ഇടംപിടിച്ചത്.

സ്‌ക്വാർഡ്: അർഷ് അൻവർ ഷെയ്ഖ്, പ്രഭ്‌സുഖൻ സിങ് ഗിൽ, വിശാൽ യാദവ്(ഗോൾകീപ്പർമാർ), ബികാഷ് യുംനം, ഷിലാൽഡോ സിങ്, ഹർമിങ്പാം,നരേന്ദർ, റോബിൻ യാദവ്, സന്ദീപ്(ഡിഫൻഡർ), അഭിഷേക്, ബ്രിസൺ ഫെർണാണ്ടസ്, മാർക് സൊട്ടൻപ്യൂയ, മുഹമ്മദ് ഐമൻ, ഫിജം സന്തോയ് മീത്തയ്, ത്വയിബ സിങ്, വിപിൻ മോഹനൻ(മിഡ്ഫീൽഡർ), അബ്ദുൽ റബീഹ്, ഗുർക്രീത് സിങ്, ഇർഫാൻ യദ്വാഡ്, ഇസാക്, ഖുമാന്തേം എൻ എം, മുഹമ്മദ് സനാൻ, പ്രതീപ് സുന്ദർ ഗോഗോയ്, സമീർ മുർമു, ശിവശക്തി നാരായണൻ, വിഷ്ണു പി വി(ഫോർവേഡ്)

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News